കെ സുധാകരനെതിരെയുള്ള കേസിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് ഇ പി ജയരാജൻ. കോൺഗ്രസ് തെറ്റിനെ ന്യായികരിക്കുന്നു. നിയമപരമായി നേരിടാൻ തയാറാകണം. സുധാകരൻ രാജിവെക്കണം എന്നതിനെ കുറിച്ച് പറയേണ്ടത് കോൺഗ്രസാണ്. യുഡിഎഫ് പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. സുധാകരന് പോക്സോ കേസിൽ പങ്ക് ഉണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാർട്ടി നിലപാട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരനെതിരെയുള്ള കേസിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് ഇ പി ജയരാജൻ
