Posted inവിനോദം

അനൂപ് മേനോന്റെ പുതിയ ചിത്രം ‘ചെക്ക്മേറ്റ്’

‘അക്വാട്ടിക് യൂണിവേഴ്സിന്’ തല്‍ക്കാലം വിട നല്‍കി പുതിയ ചിത്രം പ്രഖ്യാപിച്ച് അനൂപ് മേനോന്‍. ‘ചെക്ക്മേറ്റ്’ എന്ന ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ ആണ് അനൂപ് മേനോന്‍ പുറത്തുവിട്ടിരിക്കുന്നത്. ‘നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു നഗരത്തിന്റെ ഭാഗവും ഒരു ചെസ് ബോര്‍ഡിന്റെ ചിത്രവും ഒരു തോക്കുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. സംവിധാനത്തിനൊപ്പം രതീഷ് ശേഖര്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, ഛായാഗ്രഹണം എല്ലാം നിര്‍വ്വഹിക്കുന്നത്. ലാല്‍, രേഖ ഹരീന്ദ്രന്‍ എന്നിവരും […]

Posted inഓട്ടോമോട്ടീവ്

പുതിയ സെല്‍റ്റോസ് ജൂലൈ 4ന് എത്തിക്കാന്‍ കിയ

വരുന്ന ജൂലൈ 4ന് പുതിയ സെല്‍റ്റോസ് 2023 പുറത്തിറക്കാന്‍ ഒരുങ്ങി കിയ ഇന്ത്യ. 2019 ഓഗസ്റ്റില്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷമുള്ള ജനപ്രിയ മിഡ്-സൈസ് എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ആഭ്യന്തര വിപണിയില്‍ കിയ സെല്‍റ്റോസിന്റെ 364,115 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, കാര്‍ നിര്‍മ്മാതാവ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍, സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യ-പസഫിക് എന്നിവയുള്‍പ്പെടെ 100 വിപണികളിലേക്ക് 135,885 യൂണിറ്റിലധികം എസ്യുവികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എസ്യുവിക്ക് 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിനും ഉണ്ടായിരുന്നു. എന്നിരുന്നാലും, […]

Posted inപുസ്തകങ്ങൾ

അകലങ്ങളുടെ ആലിംഗനം

ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞു കവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം. ‘അകലങ്ങളുടെ ആലിംഗനം’. മാതൃഭൂമി […]

Posted inആരോഗ്യം

പാലിനൊപ്പം മീന്‍ കഴിക്കരുത്!

ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാല്‍ എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ പാലിനൊപ്പം എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം. കാരണം, ചില കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്നുവരാം. പാലിന്റെ ടെക്‌സ്ചറും മീനിന്റെ രുചിയും ഒന്നിച്ചുപോകില്ല, അതുകൊണ്ടുതന്നെ പാലിനൊപ്പം മീന്‍ കഴിക്കരുതെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷന്‍ ദഹനപ്രശ്‌നങ്ങള്‍ അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. പാലില്‍ പഴം ചേര്‍ത്തടിച്ച് മില്‍ക്ക്‌ഷേക്കും സ്മൂത്തിയുമൊക്കെ തയ്യാറാക്കുന്നത് പതിവാണ്. പക്ഷെ പാലും പഴവും ഒന്നിച്ച് കഴിക്കുന്നത് എല്ലാവരുടെയും ശരീരത്തില്‍ ഗുണകരമായിരിക്കില്ല. പ്രോട്ടീന്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  റഷ്യയില്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറിയ വാഗ്‌നര്‍ സേനാ അംഗങ്ങളെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് ധാരണ. കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ സേവനം ചെയ്യാമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ല. വാഗ്‌നര്‍ സേനാ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ ബെലാറൂസില്‍ അഭയം തേടും. പ്രിഗോഷിനെതിരേയും കേസെടുക്കില്ല. ഇതോടെ വാഗ്നര്‍ സേന ഇല്ലാതാകും. 2014 ല്‍ റഷ്യ യുക്രൈനെ ആക്രമിച്ച് ക്രമിയ പിടിച്ചെടുത്തപ്പോഴാണ് വാഗ്‌നര്‍ ഗ്രൂപ്പ് രൂപീകരിച്ചത്. കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയില്ലെന്ന് കെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് കെ വിദ്യ

വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും, ചൊവ്വാഴ്ച്ച ഹാജരാകാമെന്നും വിദ്യ നീലേശ്വരം പോലീസിനെ അറിയിച്ചു.കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ രേഖ നൽകി ഗസ്റ്റ് ലക്ചർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ സമർപ്പിച്ചിരുന്നത്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് നിഖിലിന്റെ പ്രവേശനത്തിൽ സംശയം തോന്നിയിരുന്നുവെന്നും ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോൾ തോറ്റ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടിയെന്നും പോലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും ട്രെയിൻ അപകടം

പശ്ചിമബംഗാളിൽ ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു.ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പേര് പുറത്ത് വിടില്ലെന്ന നിലപാടിൽ ലോട്ടറി വകുപ്പ്

2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി.നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 25

◾റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്. വാഗ്‌നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്‌നര്‍ സേനയുടെ മോസ്‌കോ […]