വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് നിഖിലിന്റെ പ്രവേശനത്തിൽ സംശയം തോന്നിയിരുന്നുവെന്നും ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോൾ തോറ്റ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടിയെന്നും പോലീസ് പറയുന്നു.
നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
