Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല

കരിന്തളം കോളജ് വ്യാജരേഖക്കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നാളെ ഹാജരാകാനാകില്ലെന്ന് അറിയിച്ചു. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ. കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നേരത്തെ വിദ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പാർട്ടിയിൽ ഐക്യം നഷ്ടമായി. നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നുമാണ് സുധാകരൻ അറിയിച്ചത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി  പൂർണ്ണമായി സഹകരിച്ചു എന്നും സുധാകരൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡർ ഓഫ് ദ നൈൽ’ മോദിക്ക് സമ്മാനിച്ചു

ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഈജിപ്ത് സഹകരണം വർദ്ധിപ്പിക്കൽ ആണ് ചർച്ചയിലെ പ്രധാന അജണ്ട. ഈജിപ്തിൽ ലോകമഹായുദ്ധ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിച്ചു. ഒപ്പം അൽ ഹക്കിം പള്ളിയും സന്ദർശിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 25

◾റഷ്യയില്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറിയ വാഗ്നര്‍ സേനാ അംഗങ്ങളെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് ധാരണ. കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ സേവനം ചെയ്യാമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ല. വാഗ്നര്‍ സേനാ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ ബെലാറൂസില്‍ അഭയം തേടും. പ്രിഗോഷിനെതിരേയും കേസെടുക്കില്ല. ഇതോടെ വാഗ്‌നര്‍ സേന ഇല്ലാതാകും. 2014 ല്‍ റഷ്യ യുക്രൈനെ ആക്രമിച്ച് ക്രമിയ പിടിച്ചെടുത്തപ്പോഴാണ് വാഗ്നര്‍ ഗ്രൂപ്പ് രൂപീകരിച്ചത്. ◾കെപിസിസി പ്രസിഡന്റു സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്‍. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പുരിൽ സൈന്യത്തിന്റെ പ്രവർത്തനം തടഞ്ഞ് ജനക്കൂട്ടം

സംഘർഷമൊഴിവാക്കാൻ കസ്റ്റഡിയിലെടുത്ത ഭീകര സംഘടനയിലെ 12 അംഗങ്ങളെ സൈന്യം മോചിപ്പിച്ചു. 2015ൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച് 20 സൈനികരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യആസൂത്രകനും മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു.മെയ്തി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇംഫാല്‍ വെസ്റ്റിലെ ഇതാം ഗ്രാമത്തിൽ സൈന്യത്തെ വളഞ്ഞത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകണമെന്ന് സിപിഎം. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് ധാര്‍ഷ്ട്യം ഒഴിവാക്കണമെന്നും, പട്നയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം പ്രതീക്ഷാനിര്‍ഭരമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തുന്നു.

Posted inബിസിനസ്സ്

ഇന്ത്യയ്ക്ക് 255.5 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ

ഇന്ത്യയിലെ വിദ്യാഭ്യാസവും തൊഴിലവസരവും മെച്ചപ്പെടുത്തുന്നതിനായി 255.5 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സഹായം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ 275 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്റ്റ് പിന്തുണയ്ക്ക് ഇത് സഹായമാകും. ഓരോ വര്‍ഷവും 3,50,000-ത്തിലധികം വിദ്യാര്‍ത്ഥികളുടെ കഴിവുകളും തൊഴില്‍ക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. പദ്ധതിയുടെ ഭാഗമായി, ആശയവിനിമയത്തിലും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നവീകരിച്ച പാഠ്യപദ്ധതികളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് […]

Posted inടെക്നോളജി

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ഐഒഎസ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്ക് ക്യാമറ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ തിരയാനുകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ട്രാന്‍സിലേഷന്‍ കഴിവുകള്‍, എളുപ്പം കലണ്ടര്‍ ഇവന്റുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം എന്നിവയും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോം ഐഒഎസ് പതിപ്പില്‍ മിനി ഗൂഗിള്‍ മാപ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് മാപ്പ് ഉപയോഗിക്കുന്നതിനായി മറ്റ് ആപ്പുകള്‍ തുറക്കേണ്ട […]

Posted inവിനോദം

കുഞ്ചാക്കോ ബോബന്‍ പിന്നണി പാടിയ ‘ലവ് യു മുത്തേ’

അഭിനേതാവ് മാത്രമല്ല ഇനി മുതല്‍ ഗായകനായും കുഞ്ചാക്കോ ബോബന്‍. ‘പദ്മിനി’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. ജേക്സ് ബിജോയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’ എന്ന ഗാനമാണ് വിദ്യാധരന്‍ മാസ്റ്ററോടൊപ്പം കുഞ്ചാക്കോ ബോബന്‍ ആലപിച്ചത്. മനു മന്‍ജിത്താണ് ‘ലവ് യു മുത്തേ’ എന്ന ഗാനത്തിന് വരികളെഴുതിയത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. പദ്മിനിയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് […]