യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പാർട്ടിയിൽ ഐക്യം നഷ്ടമായി. നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്.
യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം
