കരിന്തളം കോളജ് വ്യാജരേഖക്കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം നാളെ ഹാജരാകാനാകില്ലെന്ന് അറിയിച്ചു. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ. കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നേരത്തെ വിദ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല
