പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡൽഹിയിലേക്ക്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതിനാണ് വി.ഡി സതീശനും കെ സുധാകരനും നാളെ ഡൽഹിയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡൽഹി സന്ദർശനം. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമായി സുധാകരനും സതീശനും രണ്ട് ദിവസം ഡൽഹിയിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.
വി.ഡി സതീശനും കെ സുധാകരനും ഡൽഹിയിലേക്ക്
