വലിയ ഇടവേളയ്ക്കു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന തമിഴ് സിനിമയിലേക്കും എത്തുകയാണ്. ‘ദി ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തുന്ന […]
അഞ്ച് ഡോറുള്ള ഥാര്‍ പുറത്തിറക്കാന്‍ മഹീന്ദ്ര
ഓഫ് റോഡ് എസ്.യു.വി വിഭാഗത്തില്‍ നിലവിലെ ഥാറിനേക്കാള്‍ വലുപ്പവും അഞ്ച് ഡോറുമുള്ള ഥാര്‍ പുറത്തിറക്കാന്‍ മഹീന്ദ്ര തയാറെടുപ്പ് തുടങ്ങി. അടുത്ത കാലത്ത് മാരുതി പുറത്തിറക്കിയ ജിംനി ആണ് താറിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്. അഞ്ച് ഡോറുകളുള്ള ജിംനിയുടെ പതിപ്പ് കുറഞ്ഞ വിലയില്‍ നിരവധി സവിശേഷതകള്‍ ഉള്ളതായിരുന്നു. ഥാറിന്റെ 5 ഡോറുള്ള പതിപ്പ് ആഗസ്റ്റ് 15ന് ആഗോള വിപണിയില്‍ ആണ് ആദ്യം എത്തുക. ദക്ഷിണാഫ്രിക്കന്‍ നിരത്തുകളിലാവും താറിന്റെ 5 ഡോര്‍ മോഡല്‍ ആദ്യം പുറത്തിറക്കുക. ഇത് നാലാം തവണയാണ് […]
പിന്നോട്ട് പായുന്ന തീവണ്ടി
സത്യവും അഹിംസയും ധാര്‍മ്മികതയും ത്യാഗവും ഉള്‍പ്പെടെയുള്ള ഏഴു നിറങ്ങള്‍കൊണ്ട് ഇന്ത്യക്കാരുടെ കണ്ണില്‍ വര്‍ണ്ണരാജി തീര്‍ത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസര്‍ കക്കട്ടില്‍ ഈ കൃതിയിലൂടെ. മോഹന്‍ദാസില്‍നിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേല്‍ ഹൃദ്യമായി വരച്ചിരിക്കുന്നു. ഗാന്ധിജിയുടെ അവിശ്വസനീയമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവല്‍. ‘പിന്നോട്ട് പായുന്ന തീവണ്ടി’. നാസര്‍ കക്കട്ടില്‍. ഡിസി ബുക്‌സ്. വില 108 രൂപ.
ചുവന്ന ചീര കഴിച്ച് പ്രതിരോധശേഷി നിലനിര്‍ത്താം!
ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചുവന്ന ചീര. അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. ചുവന്ന ചീര രക്തയോട്ടം വര്‍ധിപ്പിക്കും. ധാരാളം ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന ചീര ദഹനത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ അംശം ആണ് […]
ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള കേസ് എന്ത് കൊണ്ട് മുൻപോട്ടു കൊണ്ടുപോയില്ലെന്ന് കെസി വേണുഗോപാൽ
രാഷ്ട്രീയ വേട്ടയാടലുകൾ തുടരുകയാണെന്നു കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ . ഇത് കൊണ്ടൊന്നും തകർക്കാൻ സാധിക്കില്ല. കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ടു നിലപാടാണുള്ളത്. ഇങ്ങനെ അല്ല രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ഇത് എന്ത് തരം കമ്മ്യൂണിസം ആണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരായ കേസ് എന്തുകൊണ്ട് സർക്കാർ മുന്നോട്ട് കൊണ്ട് പോയില്ലെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്
എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ്.ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്നും,രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്.ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പോലീസിന്റേത് ഇരട്ട നീതിയാണെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. അതോടൊപ്പം പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങൾ. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പ്രഖ്യാപനങ്ങൾ നടപ്പിലാക്കി എം കെ സ്റ്റാലിൻ
പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ഇതു നടപ്പിലാക്കാനാണ് തീരുമാനം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.
മധ്യാഹ്ന വാര്‍ത്തകള്‍
മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു വൈകുന്നേരം കേരളത്തിലെത്തും. ചികിത്സയിലുള്ള പിതാവിനെ കാണണാനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി. കെ ഫോണ്‍ വീടുകളിലേക്കു വാണിജ്യ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച […]
മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികള്‍ ഇറാനില്‍ അറസ്റ്റില്‍
അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികള്‍ ഒരാഴ്ചയായി ഇറാനിലെ ജയിലിൽ,ഇവര്‍ പോയ ബോട്ടടക്കം പിടിച്ചെടുത്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചും പരവൂര്‍ സ്വദേശികളായ രണ്ടു പേരുമാണ് ഇറാനിലെ ജയിലില്‍ ദുരിതമനുഭവിക്കുന്നത്.എത്രയും വേഗം സര്‍ക്കാര്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കണമെന്നാണ് ഉറ്റവരുടെ അപേക്ഷ.
എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് വെച്ച് നടത്തിയത് അനീതിയെന്ന് എം കെ മുനീർ
വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എംഎസ് എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍.എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
