രാഷ്ട്രീയ വേട്ടയാടലുകൾ തുടരുകയാണെന്നു കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ . ഇത് കൊണ്ടൊന്നും തകർക്കാൻ സാധിക്കില്ല. കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ടു നിലപാടാണുള്ളത്. ഇങ്ങനെ അല്ല രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ഇത് എന്ത് തരം കമ്മ്യൂണിസം ആണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരായ കേസ് എന്തുകൊണ്ട് സർക്കാർ മുന്നോട്ട് കൊണ്ട് പോയില്ലെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള കേസ് എന്ത് കൊണ്ട് മുൻപോട്ടു കൊണ്ടുപോയില്ലെന്ന് കെസി വേണുഗോപാൽ
