എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ്.ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്നും,രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്.ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പോലീസിന്റേത് ഇരട്ട നീതിയാണെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. അതോടൊപ്പം പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങൾ. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്
