കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും താരിഖ് അന്‍വറിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.സുധാകരനും വി ഡി സതീശനും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിച്ചെന്ന് സുധാകരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി.നെടുമ്പാശേരി വിമാനത്തിലെത്തിയ മഅദനി നേരെ അന്‍വാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്. ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തെ യാത്രാനുമതിയാണ് അദനിക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബെംഗളൂരുവിലെത്തും. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് […]
ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം പ്രഖ്യാപിച്ച് കെഎഫ്‌സി
കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 99 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ എഫ് സി യിലെ മറ്റു ഓഹരി ഉടമകള്‍ സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ ഐ സി മുതലായ സ്ഥാപനങ്ങളാണ്. കെ എഫ് സി അതിന്റെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച […]
സ്ത്രീകഥാപാത്രങ്ങളില്ലാത്ത ചിത്രം, ‘നല്ല നിലാവുള്ള രാത്രി’ ടീസര്‍
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ 4 ദിവസം ബാക്കി നില്‍ക്കെ ആണ് ഇപ്പോള്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജൂണ്‍ 30 വെള്ളിയാഴ്ച തിയ്യേറ്ററുകളില്‍ എത്തും. ഒരു പക്കാ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ട് ആണ് ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, […]
സസ്‌പെന്‍സ് ത്രില്ലര്‍ ‘അഭ്യൂഹം’ ജൂലൈ റിലീസിന്
അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘അഭ്യൂഹം’ ജൂലൈയില്‍ വേള്‍ഡ് വൈഡ് റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊ -പ്രൊഡ്യൂസേഴ്‌സ് സെബാസ്റ്റ്യന്‍, വെഞ്ചസ്ലാവസ്, അഖില്‍ ആന്റണി. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദുള്ളയും […]
4 കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി ശിഖര്‍ ധവാന്‍!
നാലു കോടി രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡലാണ് ധവാന്റെ പുതിയ വാഹനം. എസ്‌യുവിയില്‍ സഞ്ചരിക്കുന്ന വീഡിയോയും ധവാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സുരക്ഷയും ആഡംബരവും ഒത്തു ചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് റേഞ്ച് റോവറിന് ഇന്ത്യയിലുള്ളത്. 48വി ഹൈബ്രിഡ് മോട്ടറും മൂന്ന് എന്‍ജിനുകളില്‍ ഉപയോഗിക്കുന്നുണ്ട്. […]
കാമധേനു
കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രന്ഥകര്‍ത്താവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ‘കാമധേനു’. കെ.ജി. രഘുനാഥ്. ഗ്രീന്‍ ബുക്‌സ്. വില 162 രൂപ.
തലച്ചോറിനെ ചെറുപ്പമാക്കാന്‍ ചെറു മയക്കങ്ങളാകാം!
ഇടയ്ക്കിടെയുള്ള ചെറു മയക്കങ്ങള്‍ നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്തുമെന്നും മറവിരോഗം പോലുള്ളവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനം. അമേരിക്ക, യുകെ, ഉറുഗ്വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 40നും 69നും ഇടയില്‍ പ്രായമുള്ള 3,78,932 പേരുടെ ഡേറ്റ ഗവേഷകര്‍ വിലയിരുത്തി. ഇടയ്ക്കിടെ മയങ്ങുന്നവരുടെ തലച്ചോറിന്റെ വ്യാപ്തി വലുതാണെന്നും അവരുടെ യഥാര്‍ഥ പ്രായത്തെ അപേക്ഷിച്ച് തലച്ചോര്‍ 2.6 മുതല്‍ 6.5 വര്‍ഷം ചെറുപ്പമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 65 വയസ്സിനു മുകളില്‍ പ്രായമായവരില്‍ മുന്‍പ് നടത്തിയ ചില […]
സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രിയ വര്‍ഗീസ്
സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം.കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വര്‍ഗീസ് കോടതിയെ സമീപിച്ചത്.
രാത്രി വാര്‍ത്തകള്‍
കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ മോദി സര്‍ക്കാര്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 1,266 കിലോമീറ്ററുള്ള ഈ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലാണ്. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാകും. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. എഥനോള്‍ ഇന്ധനമാക്കുന്ന […]
