ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്‌യുവി എക്‌സ് 7 സ്വന്തമാക്കി ബൊളിവുഡ് നടി യാമി ഗൗതം. നടിയും ഭര്‍ത്താവും ചേര്‍ന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവിയാണ് എക്‌സ് 7. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്‌യുവിയുടെ ഏതു മോഡലാണ് യാമിയുടേത് എന്ന് വ്യക്തമല്ല. എക്‌സ്‌ഡ്രൈവ് 40 ഡി എം സ്‌പോര്‍ട്‌സ്, എക്‌സ്ഡ്രൈവ് 40 ഐ എം സ്‌പോര്‍ട് എന്നീ മോഡലുകളിലാണ് എക്‌സ് 7 വില്‍പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില 1.22 […]
അദൃശ്യമനുഷ്യന്
സയന്‍സ് ഫിക്ഷന്‍ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെല്‍സ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരന്റെ പരീക്ഷണ ശാലയില്‍ ഭാവനയുടെ സൂക്ഷ്മദര്‍ശിനികളാല്‍ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും നിഴലും ഈ രചനകളില്‍ ഇടകലര്‍ന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നവര്‍ക്കുള്ള താക്കീതായിരുന്നു വെല്‍സിന്റെ The Invisible Man. ആര്‍ക്കും കാണാന്‍ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതില്‍ തോല്‍പിച്ചുകളയുന്നു; സ്വാര്‍ഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു. ‘അദൃശ്യമനുഷ്യന്‍’. എച്ച്.ജി. വെല്‍സ്. പുനരാഖ്യാനം: കെ.വി. […]
പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍
ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം. കോവിഡ് കാലത്ത് നാം പിന്തുടര്‍ന്ന ഒരു നല്ല ശീലമാണ് കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക എന്നത്. കൈകളുടെ വൃത്തി ബാക്ടീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ സഹായിക്കും. ഒരിക്കലും കൈകളിലേക്കോ പുറത്തെ വായുവിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക. കര്‍ച്ചീഫോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈമുട്ടുകളിലേക്ക് തുമ്മുകയോ ചെയ്യുക. രോഗങ്ങളുള്ളവര്‍ കോവിഡ് കാലത്തെ പോലെ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. […]
ഏകദിന ലോകകപ്പിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും
ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 മത്സരങ്ങളിലായിട്ടാണ് നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയവും വേദിയാകും,ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്.സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്.
മധ്യാഹ്ന വാര്‍ത്തകള്‍
ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേയും നിയമിക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഷേയ്ഖ് ദര്‍വേസ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവിയായി പ്രവര്‍ത്തിച്ചുവരികയാണ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പോലീസ് തലപ്പത്തെ സൗമ്യ മുഖമാണ് വിവാദങ്ങളില്‍ കുടുങ്ങാത്ത ഷെയ്ഖ് ദര്‍വേസ് സാഹിബിനുള്ളത്. ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി. മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസം അവധി വേണമെന്ന് വിവിധ […]
വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി
കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.വിദ്യയെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം.
സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിഡി സതീശന്‍
കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു എന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സുധാകരനെ വേട്ടയാടുന്നതിന്‍റെ ഭാഗമായി പഴയ കേസിൽ സർക്കാർ വീണ്ടും അന്വേഷണം നടത്തുന്നു.ആരോപണ ശരമേറ്റിരിക്കുന്ന സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു
ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി
ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ്പുതിയ ഡിജിപി യും, ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറിയുമാവും.നിലവിൽ ഫയർഫോഴ്സ് മേധാവിയായ ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈ ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി വേണുവിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു.മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ
പാലക്കാട് നഗരസഭയിലെ കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു.
അബിൻ സി രാജിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ അബിൻ സി രാജിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജൻസിയിൽ നിന്നാണെന്നും, കുറ്റം സമ്മതിച്ചെന്നും, കേസുമായി പൂർണമായും അബിൻ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു .പൊലീസ് സമ്മര്‍ദ്ദത്തില്‍ നാട്ടില്‍ എത്തിയ അബിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പാസ്പോര്‍ട്ടടക്കം റദ്ദാക്കുമെന്നറിയിച്ചാണ് അബിനെ പൊലീസ് നാട്ടില്‍ എത്തിച്ചത്.
