Posted inലേറ്റസ്റ്റ്

ടൈറ്റന്റെ അന്ത്യനിമിഷങ്ങള്‍

‘ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍’ എന്ന ചെറു മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് അകത്തുണ്ടായിരുന്ന മൂന്ന് കോടീശ്വരന്മാര്‍ അടക്കം അഞ്ചു സഞ്ചാരികള്‍ മരിച്ച വിശേഷം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 1912 ല്‍ തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്ര തിരിച്ചവരും അവരുടെ അന്തര്‍വാഹിനിയും കടലില്‍നിന്നു വീണ്ടെടുക്കാനാവാത്ത അവശിഷ്ടങ്ങളായി മാറി. കോടീശ്വരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാവില്ല. രണ്ടു കോടി രൂപ വീതം മുടക്കിയാണ് മൂന്നു വ്യവസായികള്‍ ടൈറ്റനിലെ സമുദ്രയാത്രക്കിറങ്ങിയത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ വിദ്യക്ക് ഇടക്കാല ജാമ്യം

വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്    ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കും

കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ  മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവില്‍ കോഡിനായി പ്രധാനമന്ത്രി

ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നൽകിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 27

◾ഡോ വി വേണു ചീഫ് സെക്രട്ടറി. ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഷേയ്ഖ് ദര്‍വേസ് സാഹിബ് ഫയര്‍ഫോഴ്സ് മേധാവിയായി പ്രവര്‍ത്തിച്ചുവരികയാണ്. ക്രൈം ബ്രാഞ്ച് മേധാവി, ക്രമസാമാധന ചുമതലയുള്ള എഡിജിപി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ◾ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി. മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസം അവധി വേണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ◾ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ […]

Posted inബിസിനസ്സ്

സിയാലിന് 267.17 കോടി രൂപ അറ്റാദായം

2022-23 ല്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) 267.17 കോടി രൂപ അറ്റാദായം. ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതമാണിത്. സിയാല്‍ ഗ്രൂപ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടിയാക്കി ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചു. 2022-23ല്‍ മൊത്തവരുമാനം 770.90 കോടിയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 521.50 കോടിയാണ്. 2022-23ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. […]

Posted inടെക്നോളജി

വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍

വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോര്‍ഡ് 3 രണ്ട് സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ വിലവരും, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയും വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വിവിരങ്ങള്‍ കൃത്യമാകുകയാണെങ്കില്‍, 16 ജിബി റാമുള്ള ആദ്യത്തെ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാം. നീല, പച്ച, […]

Posted inവിനോദം

സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’യുടെ ടീസര്‍

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’യുടെ (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ടീസര്‍ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ […]

Posted inവിനോദം

‘ബിലാല്‍’ രണ്ടാം ഭാഗമെത്തുമോ?

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘ബിലാല്‍’. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. പുതിയ ടൈറ്റില്‍ ഗ്രാഫിക്‌സാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ‘ബിലാല്‍, ആന്‍ അമല്‍ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍ വളരെ നന്ദി ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ […]