പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ ചെമ്പൂക്കാവിലെ വസതിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.കേരളത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്ത് പി ചിത്രൻ നമ്പൂതിരിപ്പാട് അതിന്റെ ഭാഗമാകുകയും സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യ സെക്രട്ടറിയാകുകയും ചെയ്തിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായാണ് 1979ൽ വിരമിച്ചത്. മുപ്പതിലധികം തവണ ഹിമാലയൻ യാത്ര നടത്തുകയും ‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണ ഗ്രന്ഥമെഴുതുകയും ചെയ്തു.സ്മരണകളിലെ […]
നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്
വ്യാജ ഡിഗ്രി കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്. സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരള സർവകലാശാല എംഎസ്എം കോളജ് അധികൃതരെ വിളിച്ചുവരുത്തും. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്നവരെയും വിളിച്ചു വരുത്തും. ഇവരിൽ നിന്ന് വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചു. രജിസ്ട്രാർ, കൺട്രോളർ , ഐക്യുഎസി, കോ ഓർഡിനേറ്റർ എന്നിവർ സമിതിയിലുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെൽ […]
കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടാകുമെന്ന് ക്രിസില്‍
പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കരകൗശല വ്യവസായത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 6-8% ഇടിവുണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് അറിയിച്ചു. ഇതോടെ ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 330 കോടി ഡോളറിലെത്തുമെന്നും ക്രിസില്‍ റിപ്പേര്‍ട്ട് പറയുന്നു. പ്രധാന ആഗോള വിപണികളിലെ മാന്ദ്യം മൂലം മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടായിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇന്ത്യന്‍ കരകൗശല കയറ്റുമതിക്കാര്‍ ചൈനീസ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ […]
‘ആദിപുരുഷ്’ ചിത്രത്തിലെ വീഡിയോ ഗാനം ‘ശിവോഹം’
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രമാണ് ‘ആദിപുരുഷ്’. അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ഉയര്‍ത്തിയ ചിത്രം കൂടിയാണ് പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ആദിപുരുഷ്. ചിത്രത്തില്‍ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാസ് ആണ്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ‘ശിവോഹം’ എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, […]
തെയ്യം പശ്ചാത്തലമാക്കിയ ചിത്രം ‘തിറയാട്ടം’ ടീസര്‍
തെയ്യം പശ്ചാത്തലമാക്കി സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിറയാട്ടം’. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സജീവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. വിശ്വന്‍ മലയന്‍ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിജോ ഗോപി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം എന്നിവയും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രത്തില്‍ അനാഥത്വത്തിന്റെ വിഹ്വലതകള്‍, […]
ടൊയോട്ട വെല്‍ഫയറിന്റെ പുതിയ പതിപ്പ് വിപണിയില്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ആഡംബര എം.പി.വി വാഹനമായ വെല്‍ഫയറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 മോഡല്‍ ടൊയോട്ട വെല്‍ഫയര്‍ ടിഎന്‍ജിഎ-കെ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോം പുതിയ ലെക്സസ് എല്‍എം എംപിവിയിലും ഉപയോഗിച്ചിട്ടുള്ളതാണ്. വലിപ്പത്തിലും സവിശേഷതകളിലും മാറ്റവുമായിട്ടാണ് പുതിയ വെല്‍ഫയര്‍ വരുന്നത്. പുതിയ ടൊയോട്ട വെല്‍ഫയര്‍ പഴയ മോഡലിന്റെ അതേ ബോക്സി ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും അല്പം വലുതാണ് പുതിയ എംപിവി. കുറച്ച് ഡിസൈന്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സൗകര്യങ്ങളുടെ കാര്യത്തില്‍ […]
സാമും റോസും ഒരു പഴയ പ്രേമകഥ
പണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ”തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്. ‘സാമും റോസും ഒരു പഴയ പ്രേമകഥ’. അന്‍വര്‍ അബ്ദുള്ള. […]
വൈറ്റമിനുകളുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും!
പലപ്പോഴും പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ശരീരത്തിന് ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. കഠിനമായ ജോലി ഒന്നും ചെയ്യാതെതന്നെ സന്ധികള്‍ക്ക് വേദന തോന്നാറുണ്ടോ. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമാകാം. കാല്‍സ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. വൈറ്റമിന്‍ ഡി ധാരാളമടങ്ങിയ സാല്‍മണ്‍, മുട്ടയുടെ മഞ്ഞ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കുറച്ചു സമയം വെയില്‍ കൊള്ളണം. നഖം പൊട്ടിപ്പോകാറുണ്ടോ, നഖത്തില്‍ പാടുകളും വിള്ളലും ഉണ്ടാകാറുണ്ടോ. ബയോട്ടിന്‍ […]
രാത്രി വാര്‍ത്തകള്‍
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകും. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ വികസനത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്നും മോദി വിമര്‍ശിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5,944 അധ്യാപകര്‍ ഉള്‍പെടെ 6,043 പേരെ നിയമിക്കുന്നു. 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6,043 അധിക […]
ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം
ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.
