Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിഐ വന്നാലും ഭയമില്ലെന്ന് സുധാകരൻ

സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ലെന്നും, തനിക്കെതിരായ കേസുകളിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസിലെ പരാതിക്കാരൻ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും ,ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കൊല്ലാൻ വന്ന സി പി എമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു എന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 28

◾വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിവാഹ ദിവസം പുലര്‍ച്ചെ വധുവിന്റെ അച്ഛനെ അയല്‍വാസികള്‍ വെട്ടിക്കൊന്നു. വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കേ, ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിലെ ആഘോഷ പരിപാടികള്‍ അവസാനിച്ച് എല്ലാവരും പിരിഞ്ഞതിനു പിറകേയാണ് ആക്രമണമുണ്ടായത്. വധു ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച മറ്റു സ്ത്രീകളെയും ആക്രമിച്ചു. തടയുന്നതിനിടെയാണ് രാജുവിന് അടിയേറ്റത്. അയല്‍വാസികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നീ നാലു പേരെ കസ്റ്റഡിയിലെടുത്തു. ◾ബക്രീദ് പ്രമാണിച്ച് […]

Posted inബിസിനസ്സ്

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 41 ശതമാനം വര്‍ധന

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 4,746.85 കോടി രൂപയില്‍ നിന്ന് 41 ശതമാനം മുന്നേറി 6,702.52 കോടി രൂപയിലെത്തി. 61.86 കോടി ഡോളറില്‍ നിന്ന് 81.53 കോടി ഡോളറായാണ് വര്‍ദ്ധന. 2021-22ലെ 30,324.32 കോടി രൂപയില്‍ നിന്ന് 4.74 ശതമാനം വര്‍ദ്ധനയുമായി 31,761.38 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് കഴിഞ്ഞവര്‍ഷം നേടിയത്. 33 ശതമാനം വര്‍ദ്ധനയുമായി മുളകാണ് കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച നേട്ടം കുറിച്ചത്. ജീരകം (13 ശതമാനം), സുഗന്ധവ്യഞ്ജന […]

Posted inടെക്നോളജി

ഗ്യാലക്‌സി എം34 ജൂലൈ 7 ന് ഇന്ത്യയിലെത്തും

50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി ‘മോണ്‍സ്റ്റര്‍’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 ജൂലൈ 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. മുന്‍ഗാമിയായ ഗ്യാലക്‌സി എം33യുടെ ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വരാനിരിക്കുന്ന ഫോണിന് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്‌പ്ലേ നല്‍കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ ‘വിഷന്‍ ബൂസ്റ്റര്‍’ എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കല്‍ ഇമേജ് […]

Posted inവിനോദം

മംമ്ത മോഹന്‍ദാസ് നായികയാകുന്ന ‘രുദ്രാംഗി’ ട്രെയിലര്‍

മംമ്ത മോഹന്‍ദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘റാണി ജ്വാല ഭായി’യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമന്‍, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. മംമ്ത മോഹന്‍ദാസ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ […]

Posted inവിനോദം

അനൂപ് മേനോന്‍ ചിത്രം ‘ചെക്‌മേറ്റ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അനൂപ് മേനോന്റെ പുതിയ ചിത്രം ‘ചെക്‌മേറ്റ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൂര്‍ണമായും ന്യൂയോര്‍ക്കില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അനൂപ് മേനോന്‍, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. അമേരിക്കന്‍ മലയാളിയായ രതീഷ് ശേഖര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചെക്‌മേറ്റ് ഒരു മൈന്‍ഡ്‌ഗെയിം ത്രില്ലറാണ്. ”നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഹരിശ്രീ അശോകനെപ്പോലുള്ള ഒട്ടേറെ കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്ന ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ദീഖ്‌ലാല്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം ‘പപ്പന്‍ പ്രിയപ്പെട്ട […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് സ്വന്തമാക്കി നസ്ലിന്‍

സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് വാങ്ങി മലയാളത്തിന്റെ പ്രിയ യുവതാരം നസ്ലിന്‍. പുതിയ കാര്‍ വാങ്ങിയ വിവരം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലര്‍ സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് 2004 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കാറാണ്. 2015ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്ലിന് സ്വന്തമാക്കിയത്. ഈ വര്‍ഷം സ്‌കോഡ […]

Posted inപുസ്തകങ്ങൾ

തൂവല്‍ത്തൊട്ടില്‍

ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ”കാ…കാ…” കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്‌നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ […]

Posted inആരോഗ്യം

വിഷാദരോഗത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍(എംഡിഡി) ഉള്ള രോഗികളില്‍ 27 ശതമാനത്തിനെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ശ്രദ്ധ, ഓര്‍മ, ആത്മനിയന്ത്രണം പോലുള്ള ധാരണശേഷിയെ സംബന്ധിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ തരം വിഷാദരോഗം. സെറോടോണിനെ ലക്ഷ്യമിടുന്ന ലെക്‌സാപ്രോ, സോളോഫ്റ്റ് പോലുള്ള ആന്റിഡിപ്രസന്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ‘കോഗ്‌നിറ്റീവ് സബ്‌ടൈപ്പ്’ എന്നാണ് വിഷാദരോഗത്തിന്റെ ഈ പുതിയ ഉപവിഭാഗത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 700 വിഷാദരോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇടം നേടി ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ

വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഈ വർഷത്തെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐഐടി ബോംബെ അടക്കം 45 ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ റാങ്കിംഗിൽ ഇടം നേടി.ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് പട്ടിക പുറത്ത് വിട്ടത്. പട്ടികയിൽ 2,900 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ടെന്നും 45 ഇന്ത്യൻ സർവകലാശാലകൾ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാം റാങ്കാണ് ഐഐടി ബോംബെയ്ക്കുള്ളത്