വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഈ വർഷത്തെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഐഐടി ബോംബെ അടക്കം 45 ഇന്ത്യൻ യൂണിവേഴ്സിറ്റികൾ റാങ്കിംഗിൽ ഇടം നേടി.ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് പട്ടിക പുറത്ത് വിട്ടത്. പട്ടികയിൽ 2,900 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ടെന്നും 45 ഇന്ത്യൻ സർവകലാശാലകൾ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാം റാങ്കാണ് ഐഐടി ബോംബെയ്ക്കുള്ളത്
വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇടം നേടി ഇന്ത്യൻ യൂണിവേഴ്സിറ്റികൾ
