കലാപബാധിത മേഖലകളായ ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്
പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാനത്തെ പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങള്‍
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിൽ വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടന്നു. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 29
◾ഇന്നു ബക്രീദ്. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ബലിപെരുനാള്‍ ആശംസകള്‍. ◾ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 2,22,377 പേര്‍ പ്രവേശനം നേടി. മൂന്നാം അലോട്മെന്റില്‍ 84,794 പേര്‍ക്കു കൂടി പ്രവേശനം നല്‍കും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുണ്ട്. ജൂലൈ ഒന്നിനു മൂന്നാം അലോട്ട്മെന്റോടെ 3,11,012 പേര്‍ക്കു പ്രവേശനം ലഭിക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റും മാനേജ്‌മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുമുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ 54,585 […]
ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന
ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന. ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ തന്നെ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് […]
സ്വിഗ്ഗിയുടെ നഷ്ടം 80 ശതമാനം ഉയര്‍ന്നു
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഫ്ളാറ്റ്ഫോമായ സ്വിഗ്ഗിയുടെ നഷ്ടം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം ഉയര്‍ന്നതായി ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ്. സ്വിഗ്ഗിയുടെ 33 ശതമാനം ഓഹരികള്‍ പ്രോസസിന്റെ കൈവശമാണ്. സ്വിഗിയുടെ നഷ്ടം ഉയര്‍ന്നതു മൂലം പ്രോസസിന് 18 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 കോടി ഡോളറായിരുന്നു. സ്വിഗ്ഗിയുടെ അതിവേഗ ഇ-കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിലെ നിക്ഷേപമാണ് നഷ്ടത്തിനിടയാക്കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം 54.5 കോടി ഡോളറാണ് (4,470 […]
മാസ് ഡയലോഗുമായി ‘കിങ് ഓഫ് കൊത്ത’ ടീസര്‍
ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘കിങ് ഓഫ് കൊത്ത’ ടീസര്‍. ടീസര്‍ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഇതു ഗാന്ധിഗ്രാമം അല്ല..! കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി എന്ന ദുല്‍ഖറിന്റെ മാസ് ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും […]
ഷൈന്‍ ടോം വില്ലനായെത്തുന്ന ‘രംഗബലി’യുടെ ട്രെയിലര്‍
ഷൈന്‍ ടോം വില്ലനായെത്തുന്ന തെലുങ്ക് ചിത്രം ‘രംഗബലി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. നാനി നായകനായ ദസറയ്ക്കു ശേഷം ഷൈന്‍ ടോം അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. നാഗ ശൗര്യ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പവന്‍ ബസമെട്ടിയാണ്. യുക്തി രരേജയാണ് നായിക.ശരത്കുമാര്‍ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. സംഗീതം പവന്‍. ഛായാഗ്രഹണം ദിവാകര്‍ മണി. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.
റോള്‍സ് റോയ്സ് കള്ളിനന്റെ പെയിന്റിനു മാത്രം ഒരു കോടിയിലേറെ രൂപ!
മുകേഷ് അംബാനി കുടുംബം കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ മൂന്നാമത്തെ റോള്‍സ് റോയ്സ് കള്ളിനന്റെ പെയിന്റിനു മാത്രം ഒരു കോടിയിലേറെ ചെലവായെന്ന് റിപ്പോര്‍ട്ട്. ടസ്‌കന്‍ സണ്‍ കളറാണ് പുതിയ റോള്‍സ് റോയ്സിന് നല്‍കിയിരിക്കുന്നത്. പ്രത്യേകം കസ്റ്റമൈസേഷനും ഇഷ്ട നമ്പറുമൊക്കെ ചേര്‍ന്നതോടെ വലിയ തുകയാണ് ഈ കാറിനു മുടക്കേണ്ടി വന്നത്. പ്രത്യേകം നിര്‍മിച്ച 21 ഇഞ്ച് വീലുകളാണ് കള്ളിനനില്‍ ഉള്ളത്. വാര്‍ത്താ ഏജന്‍സി പിടിഐയുടെ റിപ്പോര്‍ട്ടു പ്രകാരം അംബാനിയുടെ റോള്‍സ് റോയ്സ് കള്ളിനന് 13.14 കോടി രൂപയാണ് വില. അടിസ്ഥാന […]
നവഗ്രഹങ്ങളുടെ തടവറ
പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും എന്റെ തലച്ചോറില്‍ നിറംമങ്ങിയ ചിത്രങ്ങളായി കിടപ്പുണ്ട്. എന്നായിരുന്നു…? എന്തിനായിരുന്നു…? ഓരോരുത്തര്‍ക്കും വേണ്ടി എന്നോ തയ്യാറാക്കപ്പെട്ട മുറികളിലേക്ക് എന്തിനെന്നറിയാതെ തങ്ങളുടെ നിയോഗവും പേറി എത്തിച്ചേരുന്ന എട്ടുപേര്‍. ആരുടെയോ കൈകളിലെ അദൃശ്യമായ ചരടുകള്‍ അവരെ നിയന്ത്രിക്കുന്നു. നിശ്ചയിക്കപ്പെട്ട അന്ത്യവുമായി വരാനിരിക്കുന്ന ഒമ്പതാമനെ കാത്തിരിക്കുകയാണ്. എല്ലാറ്റിനും സാക്ഷിയും കാരണവുമായ കണിയാന്‍കോട്ട. സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്നെഴുതിയ നോവല്‍. ‘നവഗ്രഹങ്ങളുടെ […]
