Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി

രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഹെലികോപ്ടർ മാർഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതർ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദർശിച്ചു.  മൊയ്റാങില്‍ സന്ദർശനം നടത്താന്‍ രാഹുലിന് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. ചുരാചന്ദ്പ്പൂരിന് ശേഷം ബിഷ്ണുപൂരിലെ മൊയ്റാങ്ങിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മൊയ്റാങ്ങിലേക്ക് പോകാൻ റോഡ് മാര്‍ഗവും വ്യോമമാർഗവും അനുമതി ലഭിച്ചില്ല. നാളെ സന്ദർശനം തുടരാനാകുമോയെന്നതിലും അവ്യക്തത തുടരുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സുരേഷ് ഗോപിയേയോ മെട്രോമാന്‍ ഇ. ശ്രീധരനേയോ കേന്ദ്രമന്ത്രിസഭയിലേക്ക് എടുത്തേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകും. അടുത്ത ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് നിലവിലുള്ള എല്ലാ മന്ത്രിമാരുടെയും യോഗം മോദി വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ബിജെപി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍ കലാപം ആദ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.സമുദായത്തിനകത്തും,സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. വിചിത്രമായ നിർദേശം പുറത്തിറക്കി ഹിന്ദു കോളജിലെ കെമിസ്ട്രി വിഭാഗം. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അധിക ഹാജർ നൽകും. വിദ്യാർത്ഥികൾ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശം നൽകി.പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ

ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐഎംഎ .ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും ഐ എം എ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധി ചുരാ ചന്ദ് പൂരിൽ

രാഹുൽ ഗാന്ധി ചുരാ ചന്ദ് പൂരിൽ കലാപ ബാധിത മേഖലകളിലെ ക്യാംപുകൾ സന്ദർശിക്കുന്നു. ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ അവിടെ എത്തിയത്.കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ആകാശമാർഗ്ഗം രാഹുൽ ഗാന്ധിക്ക് യാത്ര തുടരാമെന്ന പൊലീസ് നിലപാടിനെ തുടർന്ന് അദ്ദേഹം ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്‌പൂരിൽ എത്തുകയായിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 29

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ മണിപ്പൂരില്‍ പോലീസ് തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. കുക്കി മേഖലയായ ചുരാന്ദ്പൂരിലേക്ക് പോകവേ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം സ്ഥലത്തെത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച മണിപ്പൂര്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. അതേസമയം, ചുരാചന്ദ്പുരും മെയ്‌തെയ് ക്യാംപും സന്ദര്‍ശിക്കുന്നതില്‍നിന്നു രാഹുല്‍ പിന്നോട്ടില്ലെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു

രാഹുൽ ഗാന്ധി ഇംഫാലിലേക്ക് മടങ്ങുന്നു. രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞതിനെ തുടർന്നാണ് മടങ്ങുന്നത്. രാഹുലിനെ തടഞ്ഞതിൽ പോലീസിനെതിരെ പ്രതിഷേധം ഉണ്ടായി.ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. വിഷണുപൂരിൽ രാഹുൽ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. രാഹുല്‍ പോകുന്ന മേഖലയില്‍ പ്രശ്നങ്ങളുള്ളതിനാല്‍ കടത്തി വിടാന്‍ ആകിലെന്ന നിലപാടിലാണ് പൊലീസ്.

Posted inബിസിനസ്സ്

റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ആപ്പിള്‍ ഓഹരികള്‍

ആപ്പിളിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ബുധനാഴ്ച വന്‍ നേട്ടത്തോടെയാണ് ആപ്പിള്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആപ്പിള്‍ റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തില്‍ വന്‍തോതില്‍ ഉയര്‍ന്നത്. 2023ല്‍ ഇതുവരെ 46 ശതമാനം നേട്ടമാണ് ആപ്പിളിനുണ്ടായത്. ടെസ്‌ല, മെറ്റ തുടങ്ങിയ കമ്പനികളുടെ […]

Posted inടെക്നോളജി

ചാറ്റുകള്‍ അണ്‍പിന്‍ ചെയ്യാന്‍ സമയക്രമവുമായി വാട്‌സ്ആപ്പ്

പിന്‍ ചെയ്തു വയ്ക്കാന്‍ കഴിയുന്ന ചാറ്റുകളിലാണ് വാട്‌സ്ആപ്പ് പുതിയ പരീക്ഷണം നടത്തുന്നത്. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ മിക്ക ആളുകളും ചില ചാറ്റുകള്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പിന്‍ ചെയ്ത് വെയ്ക്കുന്ന ചാറ്റുകള്‍ക്ക് പ്രത്യേക കാലയളവ് നിശ്ചയിക്കാന്‍ സാധിക്കുന്നതിനാല്‍, ഈ കാലയളവ് തീരുന്ന മുറയ്ക്ക് ചാറ്റുകള്‍ ഓട്ടോമാറ്റിക്കായി അണ്‍പിന്‍ ആകുന്നതാണ്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി മൂന്ന് വ്യത്യസ്ഥ സമയക്രമവും ഉള്‍പ്പെടുത്തുന്നതാണ്. […]