Posted inടെക്നോളജി

‘ഡാര്‍ക്ക് ടോപ് ബാര്‍’ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇത്തവണ ഡാര്‍ക്ക് മോഡിന്റെ പരിഷ്‌കരിച്ച രൂപം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ഡാര്‍ക്ക് ടോപ് ബാര്‍’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍ വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ സ്‌കെയില്‍, ബ്ലാക്ക് ടോണ്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഡാര്‍ക്ക് തീം ആണ് വികസിപ്പിക്കുന്നത്. […]

Posted inവിനോദം

‘പോയിന്റ് റേഞ്ച്’ ചിത്രത്തിലെ ‘തച്ചക് മച്ചക്’ ഗാനം

ശരത് അപ്പാനി, റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിഖ്, സനല്‍ അമല്‍, ഷഫീഖ് റഹ്മാന്‍, ജോയ് ജോണ്‍ ആന്റണി, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ആരോള്‍ ഡി ശങ്കര്‍, ഗാവന്‍ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്‌ലേയും പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ‘പോയിന്റ് റേഞ്ച്’ ഉടന്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ ‘തച്ചക് മച്ചക്’ വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തില്‍ നായികയായി എത്തുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ […]

Posted inവിനോദം

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി ‘ആര്‍ഡിഎക്‌സ്’ ടീസര്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ആര്‍ഡിഎക്‌സ്’ ടീസര്‍ എത്തി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മിക്കുന്ന സിനിമയുടെ ടീസര്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ […]

Posted inഓട്ടോമോട്ടീവ്

കിയ ഇവി 6 സ്വന്തമാക്കി നാഗര്‍ജുനയും അമലയും

കിയയുടെ ഇലക്ട്രിക് എസ്‌യുവി ഇവി 6 സ്വന്തമാക്കി തെന്നിന്ത്യന്‍ താര ദമ്പതിമാരായ നാഗര്‍ജുനയും അമലയും. കിയ ഹൈദരാബാദ് വിതരണക്കാരാണ് പ്രിയ താരങ്ങള്‍ പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് ഇലക്ട്രിക് എസ്‌യുവിയായ ഇവി 6. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് […]

Posted inപുസ്തകങ്ങൾ

ഏലിയന്‍സ്: കഥകളും യാഥാര്‍ഥ്യവും

മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളില്‍ നാം നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്നേവരെ ജീവന്റെ തെളിവുകള്‍ കിട്ടിയിട്ടില്ല. എങ്കിലും അന്യഗ്രഹജീവികള്‍, പേടകങ്ങള്‍ ഇവ സംബന്ധിച്ചിട്ടുള്ള ഒട്ടേറെ പ്രചാരണങ്ങള്‍ സജീവമാണ്. സിനിമകളും പോപ്പുലര്‍ സാഹിത്യവുമൊക്കെ അതിനെ സ്വാധീനിക്കുന്നു. ഗൂഢസിദ്ധാന്തങ്ങളെ നിരാകരിക്കുന്ന ശാസ്ത്രലോകം ഏലിയന്‍സ് എന്ന സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. സിദ്ധാന്തങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം അന്യഗ്രഹജീവികള്‍ യാഥാര്‍ഥ്യമാണോ?. ‘ഏലിയന്‍സ്: കഥകളും യാഥാര്‍ഥ്യവും’. അശ്വിന്‍ നായര്‍. മനോരമ ബുക്‌സ്. വില: 290 രൂപ.  

Posted inആരോഗ്യം

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്‌സ് കഴിക്കാം

ഏത് പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും കഴിക്കാന്‍ പറ്റുന്നഒരു ഭക്ഷണമാണ് ഓട്‌സ്. ഓട്സിന് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായ അവെനന്‍ത്രമൈഡുകളും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്സില്‍ ബീറ്റാ-ഗ്ലൂക്കന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കന്‍ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലില്‍ എളുപ്പത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിണറായി വിജയന്‍റേത് ഇരട്ട നീതിയെന്ന് വിഡി സതീശന്‍

ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കെ സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന നടത്തുന്നു .ഇടതു സർക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

മണിപ്പൂരില്‍ കലാപം ആളിക്കത്തിച്ച ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചേക്കും. ഉച്ചയ്ക്കു ഗവര്‍ണറെ കാണും. ഇതേസമയം, സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്നു മെയ്‌തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ സന്ദര്‍ശിച്ചു. റോഡുമാര്‍ഗമുള്ള യാത്ര പോലീസ് വിലക്കിയതിനാല്‍ ഹെലികോപ്റ്ററിലാണു യാത്ര. ഏകീകൃത സിവില്‍ കോഡ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ബില്‍ തയാറാക്കാന്‍ പാര്‍ലമെന്ററി നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉടനേ ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോര്‍ട്ടും ആധാരമാക്കും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്വിറ്ററിന് 50ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോരാട്ടം തുടരുമെന്ന് ശക്തിധരന്‍

രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് ജി ശക്തിധരന്‍.പാർട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് സൈബർ ആക്രമണം.പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല.പോലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ല.കൈതൊലപ്പായയിൽ സൂക്ഷിച്ച വിത്ത് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ട് വരും വരെ പോരാട്ടം തുടരും.വ്യക്തി ഗത എഫ്ബി പോസ്റ്റ് നിർത്തുന്നുവെന്നും ഇനി മറുപടി ജനശക്തി പേജ് വഴിയായിരിക്കുമെന്നും ശക്തിധരൻ വ്യക്തമാക്കി.