Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച് നോവല്‍. പി.എഫ് മാത്യൂസിന്റെ ‘മുഴക്കമാ’ ണ് മികച്ച ചെറുകഥ. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.

Posted inലേറ്റസ്റ്റ്

ഉയരം കൂട്ടാനുള്ള സാഹസങ്ങള്‍

ഉയരം കുറവാണെന്ന അപകര്‍ഷതാ ബോധം തലയ്ക്കു പിടിച്ച ഒരു യുവാവ് ഏഴിഞ്ച് ഉയരം കൂട്ടി ആറടിക്കാരനാകാന്‍ ചെയ്ത സാഹസങ്ങള്‍ ഒന്നു കാണേണ്ടതുതന്നെ. ജോര്‍ജിയക്കാരനായ ഡിന്‍സല്‍ സിഗേഴ്‌സ് എന്ന ഇരുപത്തേഴുകാരന് അഞ്ചടി അഞ്ചിഞ്ചായിരുന്നു ഉയരം. നാവികസേനയിലായിരുന്നു ജോലി. കൂടുതല്‍ ഉയരമുണ്ടെങ്കില്‍ കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന് ഡിന്‍സല്‍ സിഗേഴ്സിന് ഒരു തോന്നല്‍. സമപ്രായക്കാരായ യുവതികള്‍ തന്നെ ഒഴിവാക്കുന്നത് ആറടി ഉയരമില്ലാത്തതുകൊണ്ടാണെന്നു തോന്നിയാല്‍ എന്തു ചെയ്യും. തന്റെ ഉയരം കൂട്ടാന്‍ എന്തു ചെയ്യണമെന്ന ചിന്തയായി. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരോടു കണ്‍സള്‍ട്ടു ചെയ്തു. ശസ്ത്രക്രിയകള്‍ […]

Posted inബിസിനസ്സ്

ആറ് വര്‍ഷം പിന്നിട്ട് ജി.എസ്.ടി, പ്രതിമാസ വരുമാനം 1.5 ലക്ഷം കോടി!

ഇന്ത്യയില്‍ ചരക്ക് സേവന നികുതി നടപ്പാക്കി ആറ് വര്‍ഷം പിന്നിടുമ്പോള്‍ പ്രതിമാസ ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപയിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നികുതിക്ക് മേല്‍ നികുതി എന്ന രീതി ഒഴിവാക്കാനാണ് 2017 ജൂലൈ 1ന് ചരക്ക് സേവന നികുതി മുന്നോട്ട് വച്ചത്. ജി.എസ്.ടിക്ക് കീഴില്‍ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളാണുള്ളത്. കൂടാതെ സ്വര്‍ണം, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്ക് 3% എന്ന പ്രത്യേക നിരക്കുമുണ്ട്. കൂടാതെ കട്ട് ആന്‍ഡ് പോളിഷ്ഡ് […]

Posted inവിനോദം

സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ഡ്യൂണ്‍ പാര്‍ട് 2’ ട്രെയിലര്‍

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ഡ്യൂണ്‍ പാര്‍ട് 2’ ട്രെയിലര്‍ എത്തി. 2021ല്‍ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടര്‍ച്ചയാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെര്‍ഗസന്‍, ജോഷ് ബ്രോളിന്‍, ഡേവിഡ് ബാറ്റിസ്റ്റ, സെന്‍ഡായ, ജാവിയര്‍ ബാര്‍ഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹാന്‍സ് സിമ്മെര്‍ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസര്‍. ചിത്രം നവംബര്‍ 3ന് തിയറ്ററുകളിലെത്തും.  

Posted inGeneral

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന്‍ എ.ആര്‍.റഹ്മാന്‍!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന്‍ എന്ന ഖ്യാതി സ്വന്തമാക്കി സംഗീത ഇതിഹാസം എ.ആര്‍.റഹ്മാന്‍. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാട്ടിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകന്‍ ആരാണെന്നത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാന്‍, സോനു നിഗം, അര്‍ജിത് സിങ്, ശ്രേയ ഘോഷാല്‍ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖര്‍. എന്നാല്‍ ഈ മുന്‍നിര ഗായകരെയൊക്കെ പിന്‍തള്ളിയാണ് എ.ആര്‍.റഹ്മാന്‍ ഒന്നാമതെത്തിയത്. […]

Posted inഓട്ടോമോട്ടീവ്

ആഡംബര എസ്യുവി സെഞ്ചുറി ഈ വര്‍ഷം തന്നെ!

ആഡംബര എസ്യുവി സെഞ്ചുറി ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട. സെഞ്ചുറി സെഡാനൊപ്പമായിരിക്കും ടൊയോട്ട സെഞ്ചുറി എസ്യുവിയും വിപണിയിലെത്തിക്കുക. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്സ് കള്ളിനോടും ബെന്റ്ലി ബെന്റെയ്ഗയോടുമൊക്കെയാണ് ടൊയോട്ട സെഞ്ചുറി എസ്യുവിക്ക് സാമ്യം. എന്നാല്‍ സെഞ്ചുറിക്ക് വില കുറവുമായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബരവാഹമായിട്ടാണ് ടൊയോട്ട സെഞ്ചുറിയെ അവതരിപ്പിക്കുന്നത്. ജാപ്പനീസ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് സെഞ്ചുറി എസ്യുവി. പുതിയ സെഞ്ചുറി എസ്യുവി ജപ്പാനില്‍ മാത്രമല്ല […]

Posted inപുസ്തകങ്ങൾ

കോടിയേരി: ഒരു ജീവചരിത്രം

എം. ബാലകൃഷ്ണനില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും എസ് എഫ് ഐയിലൂടെയും പൊതുപ്രവര്‍ത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തല്‍. കേരളത്തിലെ സാമൂഹ്യവിരുദ്ധപ്രവണതകളെ ചെറുക്കാനായി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കോടിയേരിയുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു ഈ പുസ്തകം. ഒപ്പം, കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓര്‍മ്മകളും. ‘കോടിയേരി: ഒരു ജീവചരിത്രം’. പ്രീജിത് രാജ്. കറന്റ് ബുക്‌സ്. വില: 299 രൂപ.  

Posted inആരോഗ്യം

അറിയാം, ലാക്ടോസ് ഇന്‍ടോളറന്‍സ് ലക്ഷണങ്ങള്‍

പാലോ പാലുത്പന്നങ്ങളോ ഉപയോഗിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തിന് ലാക്‌റ്റേസ് എന്‍സൈം ഉത്പാദിപ്പിക്കാന്‍ പറ്റാതെ വരികയോ, കുറഞ്ഞ അളവില്‍ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഈ പ്രശ്‌നമുള്ളവര്‍ പാല്‍ കുടിക്കുമ്പോള്‍ ചെറുകുടലില്‍ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വന്‍കുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം തീവ്രമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സ്‌കിന്‍ അലര്‍ജികള്‍, അസ്വസ്ഥതയുണ്ടാക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍സിപിയില്‍ തര്‍ക്കം മുറുകുന്നു

എന്‍സിപിയുടെ കൊച്ചിയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ നിന്ന് എംഎല്‍എ തോമസ്  കെ  തോമസ് ഇറങ്ങിപ്പോയി. പിസി ചാക്കോ എന്‍സിപിക്ക് തലവേദനായണെന്ന് തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു പിസി ചാക്കോയുടെ മറുപടി.എറണാകുളത്ത് നടന്ന എന്‍സിപി ജനറല്‍ ബോഡിയോഗത്തില്‍ ആലപ്പുഴയിലെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് എംഎല്‍എ ഇറങ്ങിപ്പോയത്. തോമസ് കെ തോമസ് മുതിര്‍ന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയിൽ

അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് നിരോധിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരം സംസ്ഥാനത്തിനാണ് എന്നായിരുന്നു നേരത്തെ സുപ്രിംകോടതി വിധിയുണ്ടായിരുന്നത്. ഈ വിധിയെ മറികടക്കാനായി പ്രത്യേക അതോറിറ്റി നിയമിച്ചായിരുന്നു കേന്ദ്ര ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ പ്രതിഷേധം […]