2023 മാർച്ച് 9 നാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് ഇതിൽ തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.
ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ
ഏകസിവിൽ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് കെ ടി ജലീൽ. ആദി .വാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരിക. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണമെന്നും ജലീൽ വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 1
◾മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ ബസിനു തീ പിടിച്ച് 25 പേര്‍ വെന്തുമരിച്ചു. എട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരില്‍നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ◾മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി നാടകത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ബീരേന്‍ സിംഗ് രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി നേതാക്കളുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള അവധി […]
തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് തീസ്തയ്ക്കെതിരെയുള്ളേ കേസ്. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
തനിക്കെതിരെ മാധ്യമ രാഷ്ട്രീയ അജണ്ടയാണ് നടന്നതെന്ന് കെ വിദ്യ
ഒരു മാസ കാലമായി താനും കുടുംബവും നേരിട്ടത് വലിയ മാനസിക പ്രയാസം ആണെന്ന് വ്യാജരേഖ കേസ് പ്രതി കെ വിദ്യ പറഞ്ഞു.ഇത് ശരിയാണോ എന്ന് മാധ്യമങ്ങൾ പുനരാലോചന നടത്തണം.തനിക്കെതിരെ മാധ്യമ രാഷ്ട്രീയ അജണ്ടയാണ് നടന്നതെന്നും വിദ്യ. കരിന്തളം ഗവ. കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു വിദ്യ.
ഫാക്ടിന്റെ വിപണി മൂല്യം 30,000 കോടി രൂപ കടന്നു
കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്) വിപണി മൂല്യം 30,000 കോടി രൂപ കടന്നു. വ്യാപാരത്തിനിടെ ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്നതോടെയാണ് പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികകല്ല് കമ്പനി പിന്നിട്ടത്. വ്യാപാരാന്ത്യം 10.92 ശതമാനം നേട്ടവുമായി 464.05 രൂപയിലാണ് ഫാക്ട് ഓഹരി വിലയുള്ളത്. ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി 2019 ഫെബ്രുവരിയില്‍ കിഷോര്‍ റുംഗ്ത ചുമതലയേറ്റെടുക്കുമ്പോള്‍ ഫാക്ടിന്റെ ഓഹരികള്‍ 38.8 രൂപയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. നാലരവര്‍ഷത്തിനുള്ളില്‍ ഓഹരി വില […]
വിവോ എക്‌സ്90എസ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു
ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവോയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ വിവോ എക്‌സ്90എസ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. വിവോയുടെ എക്‌സ്90 സീരീസിലെ മികച്ച ഹാന്‍ഡ്‌സെറ്റാണ് വിവോ എക്‌സ്90എസ്. ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 30 മുതലാണ് പ്രീ-ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കുക. മറ്റു രാജ്യങ്ങളിലെ ലോഞ്ച് തീയതിയെ കുറിച്ചും വില വിവരങ്ങളെ കുറിച്ചും വിവോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. 6.78 ഇഞ്ച് കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആര്‍ പിന്തുണ എന്നിവ […]
കുഞ്ചാക്കോ ബോബന്‍ നായകനായ ‘പദ്മിനി’യിലെ ഗാനം
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘പദ്മിനിയേ’ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം […]
മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’യുടെ നിര്‍മ്മാണ പങ്കാളിയായി ഏക്ത കപൂറും
മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ‘വൃഷഭ’. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തെത്തിയത്. ഇപ്പോഴിതാ വൃഷഭ സംബന്ധിച്ച ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി ആയിരിക്കും എന്നതാണ് അത്. ഇത് ഏക്ത കപൂറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കും. […]
മെയ് മാസത്തില്‍ 6,388 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് കെടിഎം
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കെടിഎം ബൈക്കിന് മികച്ച ഡിമാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 സിസി പെട്രോള്‍ എന്‍ജിന്‍ സെഗ്മെന്റില്‍ കെടിഎം ആര്‍സി 200, കെടിഎം 200 ഡ്യൂക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2023 മെയ് മാസത്തില്‍ കെടിഎം മൊത്തം 6,388 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. അതേ സമയം, ഏപ്രിലില്‍ കമ്പനി 6,651 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയിലും ഈ ബൈക്കുകളുടെ വില്‍പന ഏറെയാണ്. 2023 മെയ് മാസത്തില്‍ കെടിഎമ്മിന്റെ 2,324 യൂണിറ്റുകള്‍ വിറ്റു. അടുത്തിടെ […]
