അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഐഎം. കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പൊലീസിനെയും സിബിഐയെയും കെ സുധാകരന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എം സംസ്ഥാന സമിതി അംഗം പി ജയരാജന് പ്രതികരിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഐഎം ആയുധമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ എം നേതാക്കളെ വേട്ടയാടുകയായിരുന്നു എന്ന് വെളിപ്പെട്ടതായി പി ജയരാജന് പറഞ്ഞു.
നല്ല ഉറക്കം ലഭിക്കുന്നില്ലേ? ഈ ശീലങ്ങള്‍ മാറ്റാം!
കിടക്കുന്നതിന് മുമ്പുള്ള ചില തെറ്റായ ശീലങ്ങളായിരിക്കാം നല്ല ഉറക്കം ലഭിക്കുന്നതില്‍ നിന്ന് നിങ്ങളെ അകറ്റുന്നത്. ഈ തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. അത്താഴം കഴിവതും നേരത്തെ കഴിക്കണം എന്ന കാര്യം കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കാരണം, കിടക്കുന്നതിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കുന്ന ശീലം ഉറക്കത്തെ അകറ്റിനിര്‍ത്തും. ദഹനം ശരിയായി നടക്കാന്‍ അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ ശരിയാ ഇടവേള നല്‍കണം. അമിതമായി ഭക്ഷണം കഴിക്കുന്നത് അത്താഴത്തിന് യോജിക്കില്ല. കാര്‍ബോഹൈഡ്രേറ്റും സ്റ്റാര്ച്ചുമടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടേറിയതാക്കും. ഇത് ദഹനക്കേട്, മലബന്ധം […]
രാത്രി വാര്‍ത്തകള്‍
തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ലോക്സഭാ സ്പീക്കര്‍, സംസ്ഥാന പോലീസ് മേധാവ്, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്കി. റസ്റ്റം നടത്തിയ വഴിവിട്ട നടപടികള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി റസ്റ്റത്തിനെതിരേ പ്രതി മോന്സന് മാവുങ്കല്‍ കോടതിക്കു പരാതി നല്കി. സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരനു പങ്കുണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നാണു […]
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകൾ ഇന്ന് വൈകിട്ടോടെ ജില്ലകളിൽ എത്തും. അരക്കോണം ക്യാമ്പിൽ നിന്നുള്ള എൻഡിആർഎഫിന്റെ […]
മണിപ്പൂർ അതീവ ജാഗ്രതയിൽ
കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്കൂളുകളും അടച്ചിട്ടു.കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്.
2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്
ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്. ക്രിക്കറ്റ് ടീമിന് അനുമതി നല്‍കുന്നതിന് മുന്നോടിയായാണ് സുരക്ഷാ പരിശോധന. നേരത്തെ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ മാറ്റം ഉണ്ടാകണമെന്ന് പാകിസ്താന് ആവശ്യം ഉന്നയിച്ചിരുന്നു. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ഈദ് അവധിക്ക് ശേഷമാണ് .അതിന് ശേഷമായിരിക്കും സുരക്ഷ വിലയിരുത്തനുള്ള സംഘത്തെ പാകിസ്താന് അയയ്ക്കുക. സംഘം ഇന്ത്യയിലെത്തി പാക്കിസ്താന് മത്സരങ്ങള്‍ നടക്കുന്ന വേദികളും മറ്റും പരിശോധിക്കും. എല്ലാ കാലവും […]
തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം
തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്. പനി ബാധയെ തുടർന്ന് അനീഷ ആദ്യം സ്വകാര്യ ക്ളിനിക്കിലെ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വകാര്യ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശ്ശൂർ ജനറൽ ആശുപത്രിയിലും […]
കോടതിക്ക് മോൻസന്റെ പരാതി
ജയിൽ സുപ്രണ്ട് വഴി കോടതിയ്ക്ക് മോൻസൻ പരാതി നൽകി.പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പ്രതി മോൻസൻ മാവുങ്കൽ പരാതി നൽകിയത്.കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്.
സ്വകാര്യ ബില്ലിനെ എതിർത്ത് കേരള സർക്കാർ
2023 മാർച്ച് 9 നാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് ഇതിൽ തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ
ഏകസിവിൽ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് കെ ടി ജലീൽ. ആദി .വാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരിക. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണമെന്നും ജലീൽ വ്യക്തമാക്കി.
