Posted inഓട്ടോമോട്ടീവ്

ബി.എം.ഡബ്ല്യു എം 1000 ആര്‍.ആര്‍ ഇന്ത്യയിലെത്തി

പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിന് കീഴിലെ സ്പോര്‍ട്സ് ബൈക്ക് ബ്രാന്‍ഡായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ മോഡലായ എം 1000 ആര്‍.ആര്‍ ഇന്ത്യയിലെത്തി. പൂര്‍ണമായും ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്‍പന. ബൈക്കിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ തുടങ്ങി. വിതരണം നവംബര്‍ മുതല്‍. സ്റ്റാന്‍ഡേര്‍ഡ്, കോമ്പറ്റീഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡിന് 49 ലക്ഷം രൂപയും കോമ്പറ്റീഷന് 55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡിന് ലൈറ്റ് വൈറ്റ്, എം മോട്ടോര്‍സ്പോര്‍ട്ട് എന്നിങ്ങനെയും കോമ്പറ്റീഷന് ബ്ലാക്ക്സ്റ്റോം മെറ്റാലിക്, എം […]

Posted inപുസ്തകങ്ങൾ

മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം

മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്നത്. വെയില്‍സിലെ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് അധികാരികള്‍ കേരളത്തിലെ കാടുകളില്‍ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയില്‍ യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉള്‍പ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. കീഴാള ചരിത്രഗവേഷണരംഗത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഐഎം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഐഎം. കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പൊലീസിനെയും സിബിഐയെയും കെ സുധാകരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ പ്രതികരിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഐഎം ആയുധമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ എം നേതാക്കളെ വേട്ടയാടുകയായിരുന്നു എന്ന് വെളിപ്പെട്ടതായി പി ജയരാജന്‍ പറഞ്ഞു.

Posted inആരോഗ്യം

നല്ല ഉറക്കം ലഭിക്കുന്നില്ലേ? ഈ ശീലങ്ങള്‍ മാറ്റാം!

കിടക്കുന്നതിന് മുമ്പുള്ള ചില തെറ്റായ ശീലങ്ങളായിരിക്കാം നല്ല ഉറക്കം ലഭിക്കുന്നതില്‍ നിന്ന് നിങ്ങളെ അകറ്റുന്നത്. ഈ തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. അത്താഴം കഴിവതും നേരത്തെ കഴിക്കണം എന്ന കാര്യം കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കാരണം, കിടക്കുന്നതിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കുന്ന ശീലം ഉറക്കത്തെ അകറ്റിനിര്‍ത്തും. ദഹനം ശരിയായി നടക്കാന്‍ അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ ശരിയാ ഇടവേള നല്‍കണം. അമിതമായി ഭക്ഷണം കഴിക്കുന്നത് അത്താഴത്തിന് യോജിക്കില്ല. കാര്‍ബോഹൈഡ്രേറ്റും സ്റ്റാര്‍ച്ചുമടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടേറിയതാക്കും. ഇത് ദഹനക്കേട്, മലബന്ധം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ലോക്‌സഭാ സ്പീക്കര്‍, സംസ്ഥാന പോലീസ് മേധാവ്, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കി. റസ്റ്റം നടത്തിയ വഴിവിട്ട നടപടികള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി റസ്റ്റത്തിനെതിരേ പ്രതി മോന്‍സന്‍ മാവുങ്കല്‍ കോടതിക്കു പരാതി നല്‍കി. സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരനു പങ്കുണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നാണു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകൾ ഇന്ന് വൈകിട്ടോടെ ജില്ലകളിൽ എത്തും. അരക്കോണം ക്യാമ്പിൽ നിന്നുള്ള എൻഡിആർഎഫിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ അതീവ ജാഗ്രതയിൽ

കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു.കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയ്ക്ക് സംഘത്തെ അയയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ക്രിക്കറ്റ് ടീമിന് അനുമതി നല്‍കുന്നതിന് മുന്നോടിയായാണ് സുരക്ഷാ പരിശോധന. നേരത്തെ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ മാറ്റം ഉണ്ടാകണമെന്ന് പാകിസ്താന്‍ ആവശ്യം ഉന്നയിച്ചിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ഈദ് അവധിക്ക് ശേഷമാണ് .അതിന് ശേഷമായിരിക്കും സുരക്ഷ വിലയിരുത്തനുള്ള സംഘത്തെ പാകിസ്താന്‍ അയയ്ക്കുക. സംഘം ഇന്ത്യയിലെത്തി പാക്കിസ്താന്‍ മത്സരങ്ങള്‍ നടക്കുന്ന വേദികളും മറ്റും പരിശോധിക്കും. എല്ലാ കാലവും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം

തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്. പനി ബാധയെ തുടർന്ന് അനീഷ ആദ്യം സ്വകാര്യ ക്‌ളിനിക്കിലെ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വകാര്യ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശ്ശൂർ ജനറൽ ആശുപത്രിയിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോടതിക്ക് മോൻസന്റെ പരാതി

ജയിൽ സുപ്രണ്ട് വഴി കോടതിയ്ക്ക് മോൻസൻ പരാതി നൽകി.പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പ്രതി മോൻസൻ മാവുങ്കൽ പരാതി നൽകിയത്.കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്‌റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്.