അസൂസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ യൂറോപ്പില്‍ പുറത്തിറക്കി. സെന്‍ഫോണ്‍ 10 എന്ന ഏറ്റവും പുതിയ മോഡല്‍ പതിവുപോലെ, കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 5.9 ഇഞ്ച് മാത്രം വലിപ്പമുള്ള സെന്‍ഫോണ്‍ 10, ചെറിയ സ്‌ക്രീനുള്ള ആന്‍ഡ്രോയ്ഡ് പ്രീമിയം ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഹെഡ്‌ഫോണ്‍ ജാക്കും പുതിയ സെന്‍ഫോണിലുണ്ട്. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെത്തും. 5.9 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ 10-ന് നല്‍കിയിരിക്കുന്നത്. 144 […]
സൈജു കുറുപ്പ് ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ ടീസര്‍
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘പാപ്പച്ചന്‍ ഒളിവിലാണ്’ ടീസര്‍ എത്തി. സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. പൂക്കാലം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രം നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്നു. ശ്രിന്ദ, […]
റെക്കോഡിട്ട് ‘ഓളുളേരു’ ഗാനം, യുട്യൂബില്‍ പത്ത് കോടി കാഴ്ചക്കാര്‍!
പത്ത് കോടി (100 മില്യന്‍) കാഴ്ചക്കാരെ സ്വന്തമാക്കി ‘അജഗജാന്തരം’ ചിത്രത്തിലെ ‘ഓളുളേരു’ ഗാനം. ഇതോടെ യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 100 മില്യന്‍ കടക്കുന്ന മലയാള ഗാനം എന്ന ഖ്യാതിയും ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടിയുടെ ആലാപനമികവും താളം പിടിപ്പിക്കുന്ന ഈണവും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ കയറിക്കൂടിയതാണ് ‘ഓളുളേരു’ ഗാനം. പാട്ട് പുറത്തിറങ്ങി 2 വര്‍ഷത്തോടടുക്കുമ്പോഴും ‘ഓളുളേരു’വിന് ഇന്നും ആരാധകര്‍ ഏറെയുണ്ട്. മാവിലന്‍ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണ് ‘ഓളുളേരു’. ഒറ്റ തവണ കേട്ടാല്‍ […]
മഹീന്ദ്ര ജീപ്പ് സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ
ഇഷ്ട വാഹനം സ്വന്തമാക്കി നടന്‍ ഷൈന്‍ ടോം ചാക്കോ. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് പുതിയ വാഹനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈന്‍ ഷോറൂമിലെത്തിയത്. കേക്ക് മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയില്‍ കാണാം. വാഹനത്തിനടുത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അതിനിടെ ഷൈന്‍ ടോം ചാക്കോ പിന്നണിഗാന രംഗത്തേയ്ക്കും പ്രവേശിച്ചു. പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി താരം ആലപിച്ച […]
എത്രയെത്ര പ്രേരണകള്‍
2022 ല്‍ സാഹിത്യ വിമര്‍ശനത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളില്‍ കാണാം. ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങള്‍. ‘എത്രയെത്ര പ്രേരണകള്‍’. എസ് ശാരദക്കുട്ടി. മാതൃഭൂമി ബുക്‌സ്. വില 405 രൂപ.
മഴക്കാലമല്ലേ, ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്താം!
അണുബാധകള്‍ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതല്‍ സാധ്യത മഴക്കാലത്താണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കേണ്ട സമയം ആണിത്. മഴക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെയ്യ്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാന്‍ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, െഡസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേര്‍ക്കാം. മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം […]
അടുത്ത 5 ദിവസം തീവ്ര മഴ മുന്നറിയിപ്പ്
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ട്, ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ടും,.എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
മണിപ്പൂരിലെ ബിഷ്ണുപുരില്‍ ഉണ്ടായ വെടിവയ്പില്‍ ഗ്രാമത്തിന് കാവല്‍ നിന്ന മെയ്തെയ് വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു. അതോടൊപ്പം ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം മണിപ്പൂരിന്റെ തെരുവുകളിൽ ആളിക്കത്തുമ്പോൾ, അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ പോരാട്ടം നടത്തിയ ഇറോം ഷർമിള ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മധ്യാഹ്ന വാര്‍ത്തകള്‍
സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ നല്‍കിയ സ്വകാര്യ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനോട് അതൃപ്തി അറിയിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാനാവില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കും. രാഷ്ട്രീയ […]
ഹൈബിയെ അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശന്‍
പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചുവെന്ന് വി ഡി സതീശന. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബില്‍ സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
