സംസ്ഥാനത്ത് ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായാണ് ഒരു ചക്രവാതചുഴി നിലനിൽക്കുന്നത്. മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. […]
രാത്രി വാര്‍ത്തകള്‍
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികള്‍ കണ്ട് അമ്പരന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍. എന്‍സിപിയെ പിളര്‍ത്തി പകുതിയിലേറെ എംഎല്‍എമാരുമായി എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചു. 29 എംഎല്‍എമാരുമൊത്തു രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമായതിനാല്‍ യഥാര്‍ത്ഥ എന്‍സിപി തന്റേതാണെന്നും അജിത് പവാര്‍ അവകാശപ്പെട്ടു. ഉപമുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ നടക്കുന്നതുവരെ […]
മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
മഹാരാഷ്ട്രയിൽ ഇപ്പോൾ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിലൂടെ ഉന്നതികളിലേക്ക് നയിക്കുമെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം ഉണ്ടാകും എന്നും വ്യക്തമാക്കി.
കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ
കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ […]
കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് വി ശിവൻകുട്ടി. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ കുറിച്ച് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സാമ്പത്താണ് മുരളീധരനുള്ളത്. മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ചേംബര്‍ഓഫ് കോമേഴ്സ്
തിരുവനന്തപുരത്ത് നിന്ന് സ്ഥാപനങ്ങളും പദ്ധതികളും ഹൈജാക്ക് ചെയ്യാൻ മധ്യകേരളത്തിലെ ഒരു ലോബിയുടെ ഹിഡൻ അജണ്ടയുണ്ടെന്ന വർഷങ്ങളായുള്ള ടിസിസിഐ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈബി ഈഡന്റെ നീക്കമെന്ന് ടിസിസിഐ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം നിരുത്തരവാദപരവും സങ്കുചിതവും തുഗ്ലക് മാതൃകയുമാണെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വിമർശിച്ചു
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 2
◾മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ 29 എംഎല്‍എമാരുമായി രാജ്ഭവനിലെത്തി ബിജെപി നയിക്കുന്ന ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ് ഭവനില്‍ എത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനുമതിയോടെയാണ് ഈ നീക്കമെന്നു സംശയിക്കുന്നു. ◾സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ നല്‍കിയ സ്വകാര്യ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് […]
അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്.
കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്,ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഏക സിവില്‍ കോഡിനെ ഹിന്ദു- മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദു ഉള്‍പ്പെടെ വിവിധ ഗോത്ര വര്‍ഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ചയില്‍ 4.3 ശതമാനം കുറവ്
രാജ്യത്ത് സാമ്പത്തിക രംഗത്ത് തളര്‍ച്ച വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി മേയില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 4.3 ശതമാനമായി കുറഞ്ഞു. 2022 മേയില്‍ 19.3 ശതമാനമായിരുന്നു വളര്‍ച്ച. ക്രൂഡോയില്‍, പ്രകൃതിവാതകം, വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ കുറവാണ് ഇക്കുറി തിരിച്ചടിയായത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന സൂചികയില്‍ 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിലിലെ 4.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയിലെ വളര്‍ച്ചാനിരക്കില്‍ സ്ഥിരതയാണുള്ളത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, […]
