2022 ല്‍ യാത്രാവിവരണത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും ചാണകത്തിന്റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്‌ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും […]
തലയിണ കവറുകളിലെ ബാക്ടീരിയ ന്യൂമോണിയയ്ക്കും കാരണമാകാം!
തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്‌ലറ്റിന്റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി കഴുകാത്ത തലയിണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഏഴു ദിവസം സൂക്ഷിച്ചു. ഇതില്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി. നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും. ഒരാഴ്ച മുമ്പ് കഴുകിയ തലയിണയില്‍ ടോയ്‌ലറ്റ് ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17000 മടങ്ങ് […]
മധ്യാഹ്ന വാര്‍ത്തകള്‍
കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് യോഗം. ജി 20 യോഗ വേദിയിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിക്കാനിരിക്കേയാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം. പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി മന്ത്രിസഭയില്‍ അജിത് പവാറിനൈാപ്പം ചേര്‍ന്ന ഒമ്പതു പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് […]
കെഎസ്ആർടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി
സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.പൊതുമേഖല സ്ഥാപനങ്ങൾ നിലനിൽപ്പിനുള്ള വഴികൾ സ്വയം കണ്ടെത്തണം. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കും. എന്നാൽ പണലഭ്യത പ്രശ്നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ സംശയമുണ്ട്, അത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പ് അറിയിച്ച് സച്ചിദാനന്ദൻ
സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറഞ്ചട്ടയിലാണ് സർക്കാർ പരസ്യം പതിച്ചത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചതോടെ പരസ്യം താനറിയാതെയാണെന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനും അറിയിച്ചു. എന്നാൽ പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞു.
ശക്തിധരന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തും
ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല.പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ.
യൂണിഫോം സിവിൽ കോഡിൽ എ ഐ സി സി നിലപാട് കാത്തിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ്
യൂണിഫോം സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി എമ്മിനാകില്ലെന്ന് സുധാകരൻ. അതോടൊപ്പം കൊച്ചി തലസ്ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അവകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ല. കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല എന്നും കെ സുധാകരൻ പറഞ്ഞു.
വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എൻസിപി നിയമോപദേശം തേടും
മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാർട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം. പാർട്ടിയെ പുനർനിർമിക്കാൻ ശ്രമിക്കും. എല്ലാവരേയും കുടുംബാംഗങ്ങളായാണ് ശരദ്പവാർ കരുതിയതെന്നും സുപ്രിയ സുലേ പറഞ്ഞു. അതോടൊപ്പം പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി നിയമോപദേശം തേടും.
പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോൺ
പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് എസ്പിജി വിഭാഗം ഡ്രോൺ കണ്ടെത്തിയത്.വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമായ എസ്പിജി വിഭാഗമാണ് വീടിന്റെ സുരക്ഷ നിർവഹിക്കുന്നത്. ദില്ലിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല. ഇത് നോ ഫ്ലൈ സോൺ അഥവാ നോ ഡ്രോൺ സോൺ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ പറത്തിയത്. […]
