Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതിയ ആരോപണവുമായി കെ സുധാകരൻ

തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്ന് കെ സുധാകരൻ.സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ തള്ളി ദില്ലി ഹൈക്കോടതി

സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോ​ഗ്യ കാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ

ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശരദ് പവാറുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു. അതേസമയം എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. താൻ സ്ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാർ പറഞ്ഞതെന്നും ഉദ്ധവ് താക്കറയുമായി ചേർന്ന് വീണ്ടും എല്ലാം പുനർ നിർമ്മിക്കുമെന്നും ശരദ് പവാർ പറഞ്ഞതായി റാവത്ത് വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 3

◾എന്‍സിപി വിട്ട് ബിജെപി മന്ത്രിസഭയില്‍ മന്ത്രിമാരായ അജിത് പവാര്‍ അടക്കം ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സ്പീക്കര്‍ക്കു കത്തു നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം തന്നോടൊപ്പമുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാവില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ◾കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് യോഗം. ജി 20 യോഗ വേദിയിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം. ആഭ്യന്തര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംവി ഗോവിന്ദനെ തളളി മുസ്‌ലീം ലീഗ്

പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിന്റെ പേരില്‍ കേരള പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകാത്തവരാണ് അടുത്ത സമരത്തിന് ക്ഷണിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ഏക വ്യക്തിനിയമത്തിനെതിരെ നടത്തുന്ന സമരത്തില്‍ ലീഗിനെ ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ തളളി മുസ്‌ലീം ലീഗ്.സിപിഎമ്മിനെ കൂട്ടി പ്രതിഷേധത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി. കേന്ദ്രത്തില്‍ മോദി ചെയ്യുന്ന വഴിയാണ് കേരളത്തില്‍ സിപിഎം പിന്തുടരുന്നതെന്ന് കെസി വേണുഗോപാലും പറഞ്ഞു.

Posted inബിസിനസ്സ്

യുപിഐ ഇടപാടുകളില്‍ ജൂണ്‍ മാസത്തില്‍ ഇടിവ്

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകള്‍ കഴിഞ്ഞമാസം ഇടിഞ്ഞെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 14.75 ലക്ഷം കോടി രൂപ മതിക്കുന്ന 933 കോടി യു.പി.ഐ ഇടപാടുകളാണ് ജൂണില്‍ നടന്നത്. മേയില്‍ 14.89 ലക്ഷം കോടി രൂപ മതിക്കുന്ന 941 കോടി ഇടപാടുകള്‍ നടന്നിരുന്നു. മേയിലെ ഇടപാടുകളുടെ എണ്ണവും മൊത്തം ഇടപാട് മൂല്യവും എക്കാലത്തെയും ഉയരമാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം കഴിഞ്ഞമാസമാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം കുറയുന്നത്. ഇടപാട് മൂല്യം കുറയുന്നത് കഴിഞ്ഞ ഏപ്രിലിന് […]

Posted inടെക്നോളജി

വെയറബിള്‍സ് വിപണിയില്‍ ഒന്നാമതാകാന്‍ ഇന്ത്യ

ഇന്ത്യയുടെ വെയറബിള്‍സ് വിപണി 2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ വെയറബിള്‍സ് വിപണിയാകുമെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ ഇന്ത്യയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 50.41 കോടി വെയറബിള്‍ യൂണിറ്റുകളില്‍ 13-13.5 കോടി അല്ലെങ്കില്‍ ഏകദേശം 26% ഇന്ത്യയില്‍ നിന്നായിരിക്കും. കഴിഞ്ഞ വര്‍ഷം 10 കോടി യൂണിറ്റ് വെയറബിള്‍സ് ഇന്ത്യ കയറ്റി അയച്ചിരുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ വെയറബിള്‍സ് വിപണി ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയായി […]

Posted inവിനോദം

‘ചാവേര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ‘ചാവേര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ചാക്കോച്ചനെ കൂടാതെ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വേറിട്ട ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അശോകന്‍ എന്ന കഥാപാത്രമായി എത്തുന്ന […]

Posted inവിനോദം

‘ജാനകി ജാനേ’ ചിത്രത്തിലെ പുതിയ ഗാനം ‘താരകേ’

‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘താരകേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബ്ദുള്ള […]

Posted inഓട്ടോമോട്ടീവ്

ജാന്‍വി കപൂറും പറയുന്നു, കോമറ്റ് ക്യൂട്ടാണെന്ന്!

എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. ക്യൂട്ട് രൂപത്തില്‍ അടിപൊളി ഫീച്ചറുകളുമായി എത്തിയ ചെറുകാര്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ബോളിവുഡ് താരം ജാന്‍വി കപൂറും പറയുന്നു കോമറ്റ് ക്യൂട്ടാണെന്ന്. എംജി മോട്ടര്‍ ഇന്ത്യ പുറത്തിറക്കിയ വീഡിയോയിലാണ് ജാന്‍വി കപൂര്‍ വാഹനം ഓടിച്ച് കോമറ്റിലെ തന്റെ ഇഷ്ടങ്ങള്‍ പറയുന്നത്. വാഹനത്തിന്റെ ലുക്കും ടെക്കും ഫീച്ചറുകളും നിറവുമെല്ലാം ഇഷ്ടപെട്ടു എന്നും ജാന്‍വി പറയുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ അവസാനമാണ് എംജി കോമറ്റ് ഇവി പുറത്തിറക്കുന്നത്. […]