യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകള്‍ കഴിഞ്ഞമാസം ഇടിഞ്ഞെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. 14.75 ലക്ഷം കോടി രൂപ മതിക്കുന്ന 933 കോടി യു.പി.ഐ ഇടപാടുകളാണ് ജൂണില്‍ നടന്നത്. മേയില്‍ 14.89 ലക്ഷം കോടി രൂപ മതിക്കുന്ന 941 കോടി ഇടപാടുകള്‍ നടന്നിരുന്നു. മേയിലെ ഇടപാടുകളുടെ എണ്ണവും മൊത്തം ഇടപാട് മൂല്യവും എക്കാലത്തെയും ഉയരമാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം കഴിഞ്ഞമാസമാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം കുറയുന്നത്. ഇടപാട് മൂല്യം കുറയുന്നത് കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യവും. കഴിഞ്ഞ ഫെബ്രുവരിയില്‍ 12.35 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണം 753 കോടി. മാര്‍ച്ചില്‍ മൂല്യം 14.10 ലക്ഷം കോടി രൂപയായും എണ്ണം 868 കോടിയായും ഉയര്‍ന്നു. തുടര്‍ന്ന്, ഏപ്രിലില്‍ 14.07 ലക്ഷം കോടി രൂപ മതിക്കുന്ന 889 കോടി ഇടപാടുകള്‍ നടന്നു.
യുപിഐ ഇടപാടുകളില്‍ ജൂണ്‍ മാസത്തില്‍ ഇടിവ്
