Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഴ അതിതീവ്രമാകും

മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് ഉണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും,തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 4

◾മഹാരാഷ്ട്രയില്‍ അമോല്‍ കോല്‍ഹെ എംപി വിമതപക്ഷത്തുനിന്ന് ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശരത് പവാര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെഅവധി

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെഅവധി പ്രഖ്യാപിച്ചു. കളക്ടർ എൻഎസ്കെ ഉമേഷ് ആണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു

കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ  ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. നാളെ കന്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ അറിയിച്ചു. ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ കോഡ് വേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

Posted inബിസിനസ്സ്

ആദ്യ പാദത്തില്‍ ഒരു ലക്ഷം കോടി കടന്ന് വിദേശ നിക്ഷേപം!

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 1.03 കോടി രൂപയുടെ നിക്ഷേപം നടത്തി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ നിക്ഷേപമാണ് ഇതിനു മുമ്പുള്ള ഉയര്‍ച്ച. അന്ന് 1.42 ലക്ഷം കോടി രൂപയാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാങ്ങലുകാരായി തുടരുന്ന എഫ്.പി.ഐകള്‍ ഏപ്രിലില്‍ 11,631 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും […]

Posted inലേറ്റസ്റ്റ്

ലോക റിക്കാര്‍ഡിട്ട പശു

ലോക റിക്കാര്‍ഡിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഒട്ടേറെ പ്രഗല്‍ഭരെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു പശു ലോക റിക്കാര്‍ഡിട്ട് ഗിന്നസ് ബുക്കില്‍ മേയുകയാണ്. ഇന്ത്യന്‍ ഗോമാതാവല്ല. അമേരിക്കയിലെ നെബ്രാസ്‌കയിലുള്ള പശുവാണ്. ഗോസ്റ്റ് എന്നാണു ഈ പശുവിന്റെ പേര്. വെറും 60 സെക്കന്‍ഡില്‍ വ്യത്യസ്തങ്ങളായ പത്തു കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കുള്ള പശു എന്ന നിലയിലാണ് ഗോസ്റ്റ് പശു ലോക റിക്കാര്‍ഡിട്ടത്. അതിഥികളെ സ്വീകരിക്കും, വട്ടംകറങ്ങും, പടിയില്‍ കയറും എന്നിങ്ങനെ ചുംബനം നല്‍കുന്നതു വരെയുള്ള […]

Posted inവിനോദം

‘കിങ് ഓഫ് കൊത്ത’ ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘കിങ് ഓഫ് കൊത്ത’യുടെ റിലീസ് തിയതി പുറത്ത്. ചിത്രം ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലും, ആഗോളതലത്തില്‍ ആയിരത്തിലധികം സ്‌ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. […]

Posted inവിനോദം

‘സര ഹട്‌കെ സര ബച്ച്‌കെ’ ഇന്ത്യയില്‍ മാത്രം നേടിയത് 84.66 കോടി!

ഏത് ഭാഷാ ചിത്രങ്ങളേക്കാള്‍ പ്രതിസന്ധി നേരിടുന്നത് നിലവില്‍ ബോളിവുഡ് ആണ്. എന്നാലിപ്പോള്‍ താരതമ്യേന ഇടത്തരം ബജറ്റിലെത്തിയ ഒരു ചിത്രം നിര്‍മ്മാതാക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ്. വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ‘സര ഹട്‌കെ സര ബച്ച്‌കെ’യാണ് ആ ചിത്രം. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ […]

Posted inഓട്ടോമോട്ടീവ്

വില കൂട്ടി ഹീറോ മോട്ടോര്‍ കോര്‍പ്

ഹീറോ മോട്ടോര്‍ കോര്‍പ് മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചു. ജൂലൈ മൂന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. വില വര്‍ധന ഏകദേശം 1.5 ശതമാനമായിരിക്കുമെന്നും മോഡലിനെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലും കമ്പനി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. പ്രൈസ് റിവ്യൂവിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നതെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പറയുന്നത്. നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണം. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ […]