കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. അതേസമയം തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം.
മധ്യാഹ്ന വാര്‍ത്തകള്‍
ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ ‘ഡെയ്‌ലി ന്യൂസ് നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്’ ഒരുക്കുന്നു. ഓര്‍മ്മത്താളുകളിലെ മയില്‍പീലിത്തുണ്ടുകള്‍പോലെ മനസില്‍ ചേര്‍ത്തുവച്ച 1985 മുതലുള്ള മലയാള സിനിമയിലെ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും വിലയിരുത്തി അവാര്‍ഡ് നിര്‍ണയിക്കുന്നതു പ്രേക്ഷക ജൂറിയാണ്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന മേളയുടെ ലോഗോ സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തു. പ്രമോഷന്‍ വീഡിയോ സിനിമാ, സീരിയല്‍ താരം മഞ്ജു സുഭാഷ് പ്രകാശിതമാക്കി. ജനപ്രിയ ചിത്രം, നടന്‍, […]
മദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് വിദഗ്ദ്ധ സംഘം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിദഗ്ദ്ധ സംഘം മദനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.മദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല.
സെന്തിൽ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയിൽ ഭിന്നവിധി
സെന്തിൽ ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനിൽക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു .എന്നാൽ അറസ്റ്റ് നിയമവിധേയമെന്നും ഹര്‍ജി നിലനിൽക്കുന്നതല്ലെന്നുമാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ് .ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോകും .ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ച് ആകും ഇനി കേസ് പരിഗണിക്കുന്നത്.
കാട്ടാക്കട ആൾമാറാട്ട കേസിലെ പ്രതികൾ പൊലീസിൽ കീഴടങ്ങി
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ മുൻ എസ്എഫ്ഐ നേതാവ് വിശാഖ്, മുൻ പ്രിൻസിപ്പൽ ജി. ജെ ഷൈജു എന്നിവർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.
പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി
പതിനഞ്ച് ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമന ഉത്തരവ് നൽകിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.അതോടൊപ്പം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും.
യുഡിഎഫിന് ആശ്വാസം
നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിൽ അപ്രതീക്ഷിതമായി സിപിഎം നടത്തിയ നീക്കമാണ് തൃക്കാക്കരയിൽ യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയിലെത്തിച്ചത്. എന്നാൽ യുഡിഎഫ് വിട്ട നാല് വിമതരിൽ മുപ്പത്തിമൂന്നാം വാർഡ് കൗൺസിലർ വർഗീസ് പ്ളാശ്ശേരി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഇതോടെ തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്.
സംസ്ഥാനത്ത് മഴ ശക്തം
തൃശൂരിൽ പെരിങ്കാവിൽ വലിയ മരം കടപുഴകി റോഡിലേക്കു വീണു.ആലപ്പുഴയിൽ വീടുകളിൽ വെള്ളം കയറി, പമ്പാ നദിയിൽ ജലനിരപ്പുയർന്നു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്.കോട്ടയത്ത് വീട് ഇടിഞ്ഞു താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിലും മഴ തുടരുകയാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം.
ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ്
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സി പി എം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം
ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക.സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാര്‍ച്ചിൽ അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയിരുന്നു.
