തൃശൂരിൽ പെരിങ്കാവിൽ വലിയ മരം കടപുഴകി റോഡിലേക്കു വീണു.ആലപ്പുഴയിൽ വീടുകളിൽ വെള്ളം കയറി, പമ്പാ നദിയിൽ ജലനിരപ്പുയർന്നു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്.കോട്ടയത്ത് വീട് ഇടിഞ്ഞു താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിലും മഴ തുടരുകയാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം.
സംസ്ഥാനത്ത് മഴ ശക്തം
