കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിദഗ്ദ്ധ സംഘം മദനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.മദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല.
മദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് വിദഗ്ദ്ധ സംഘം
