◾ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ ‘ഡെയ്ലി ന്യൂസ് നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്’ ഒരുക്കുന്നു. ഓര്‍മ്മത്താളുകളിലെ മയില്‍പീലിത്തുണ്ടുകള്‍പോലെ മനസില്‍ ചേര്‍ത്തുവച്ച 1985 മുതലുള്ള മലയാള സിനിമയിലെ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും വിലയിരുത്തി അവാര്‍ഡ് നിര്‍ണയിക്കുന്നതു പ്രേക്ഷക ജൂറിയാണ്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന മേളയുടെ ലോഗോ സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തു. പ്രമോഷന്‍ വീഡിയോ സിനിമാ, സീരിയല്‍ താരം മഞ്ജു സുഭാഷ് പ്രകാശിതമാക്കി. ജനപ്രിയ ചിത്രം, നടന്‍, നടി, […]
സിനിമാ അവാര്‍ഡിനു പ്രേക്ഷകര്‍ ജൂറി
ഓര്‍മ്മത്താളുകളില്‍ മറന്നുവച്ച മയില്‍പീലിത്തുണ്ടുകള്‍പോലെ പണ്ടെങ്ങോ മനസ്സില്‍ ചേര്‍ത്തുവച്ച മലയാള സിനിമയിലെ ഓരോ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും ഒരിക്കല്‍കൂടി ഓര്‍ത്തെടുക്കാനും വിലയിരുത്താനും ഇതാ ഒരവസരം – ഡെയ്ലി ന്യൂസ് ലൈവ് .ഇന്‍ നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്. ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച, ഹിറ്റ് ചിത്രങ്ങള്‍ പിറന്ന 1985 ലെ ജനപ്രിയ ചിത്രങ്ങളാണ് ഒന്നാമത്തെ നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡിനായി ഞങ്ങള്‍ പ്രേക്ഷകര്‍ക്കു സമര്‍പ്പിക്കുന്നത്. ജനപ്രിയ ചിത്രം, നടന്‍, നടി, ഗാനം, ഗായകന്‍, ഗായിക, സഹനടന്‍, സഹനടി, […]
കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പലയിടത്തും സംഘർഷം
ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും നടത്തിയ മാർച്ചിൽ സംഘർഷം.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. നേതാക്കൾ അഭിസംബോധന ചെയ്ത് കഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും ലയനത്തിന്
ധനകാര്യ മേഖലയില്‍ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നു. ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക്- ഹൗസിങ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലയനത്തിന് ശേഷമുള്ള മുഖ്യ ലയന നീക്കമാണിത്. രണ്ടു ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും ഓഹരിയുടമകളെ കൂടാതെ റിസര്‍വ് ബാങ്ക്, സെബി, ദി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, മറ്റ് സ്റ്റാറ്റിയൂട്ടറി- റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവയും ലയനത്തിന് അനുമതി നല്‍കേണ്ടതുണ്ട്. എല്ലാം […]
999 രൂപയ്ക്ക് ജിയോ ഭാരത് ഫോണ്‍ എത്തുന്നു!
ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളുമായി ജിയോ. 999 രൂപയ്ക്കാണ് ജിയോ ഭാരത് ഫോണ്‍ വിപണിയില്‍ ലഭ്യമാവുക. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ ഏഴു മുതല്‍ ഇന്ത്യയില്‍ ഉടനീളമുള്ള സ്റ്റോറുകളില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണില്‍ ജിയോ നല്‍കുന്നുണ്ട്. 14 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. 1,234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 168 ജി.ബി […]
യൂട്യൂബില്‍ കത്തിക്കയറി വിജയ് ചിത്രം ‘ലിയോ’യിലെ ‘നാ റെഡി’ പാട്ട്
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ വിവാദങ്ങള്‍ പുകയുമ്പോഴും യൂട്യൂബില്‍ കത്തിക്കയറി വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ പാട്ട്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ നാലര കോടിയിലേറെ പ്രേക്ഷകരാണ് പാട്ട് ആസ്വദിച്ചത്. പുറത്തിറങ്ങിയ അന്നു മുതല്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട് ഗാനം. ‘നാ റെഡി’ ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കി. വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22നായിരുന്നു പാട്ടിന്റെ റിലീസ്. ഗാനരംഗത്തില്‍ വിജയ് സിഗരറ്റ് വലിക്കുന്നതും നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബീയര്‍ […]
‘ക്യാരി ഓണ്‍ ജട്ട 3’ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന പഞ്ചാബി ചിത്രം!
കളക്ഷനില്‍ ഇടത്തരം ബോളിവുഡ് ചിത്രങ്ങളെയും മറികടന്ന് ഒരു പഞ്ചാബി ചിത്രം. തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡുമൊക്കെപ്പോലെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ മറ്റ് ഭാഷാ സിനിമകള്‍ എത്തുന്നത് ചുരുക്കമാണ്. അവിടെയാണ് പഞ്ചാബി ചിത്രം ‘ക്യാരി ഓണ്‍ ജട്ട 3’ നേടിയ കളക്ഷന്‍ കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്നത്. സ്മീപ് കാംഗ് സംവിധാനം ചെയ്ത ചിത്രം 2012 ല്‍ പുറത്തിറങ്ങിയ ക്യാരി ഓണ്‍ ജട്ട 2 ന്റെ സീക്വല്‍ ആണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകന്‍ […]
ആദ്യ പകുതിയില്‍ ഔഡിക്ക് 97 ശതമാനം വര്‍ധന
ഇന്ത്യയിലെ റീറ്റെയ്ല്‍ വില്‍പ്പനയില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 97 ശതമാനം വര്‍ധനയോടെ 2023 ന്റെ ആദ്യ പകുതിയില്‍ 3,474 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,765 വാഹനങ്ങളായിരുന്നു എന്ന് കമ്പനി അറിയിച്ചു. 2023ന്റെ ആദ്യ ആറ് മാസങ്ങളില്‍ പ്രീ- ഓണ്‍ഡ് കാറുകളുടെ വില്‍പ്പനയില്‍ കമ്പനി 53 ശതമാനം വളര്‍ച്ച കൈവരിച്ചു. മെച്ചപ്പെട്ട വില്‍പ്പനയോടെ ഔഡി ക്യു3, ഔഡി ക്യു3 സ്‌പോര്‍ട്ട്ബാക്ക്, ഔഡി ക്യു5, ഔഡി എ4, ഔഡി എ6 എന്നിവയ്ക്ക് […]
വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും
നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എടുത്തു കാട്ടുന്നത്. വിശുദ്ധ ബൈബിളില്‍ നിന്നും ഷേക്‌സ്പിയറില്‍ നിന്നും ടാഗോറില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണര്‍ത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. ‘വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും’. നോര്‍മന്‍ വിന്‍സെന്റ് പീല്‍. വിവര്‍ത്തനം: ബബിത ബി. ഡി സി ലൈഫ്. വില: 370 രൂപ.
അയണും കാല്‍സ്യവും ഒരുമിച്ച് കഴിക്കരുത്!
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വൈറ്റമിന്‍ ഡി, കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ സി തുടങ്ങിയ പോഷണങ്ങള്‍ കാര്യക്ഷമമായി വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളുടെ കൂട്ട് അസ്വസ്ഥതയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. പാലും തൈരും പോലെ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട വിഭവങ്ങള്‍ നിറയെ ഉണ്ട്. ഭക്ഷണത്തിന് മധുരം ലഭിക്കാന്‍ ചിലപ്പോള്‍ പഴങ്ങള്‍ നാം പ്രധാന ഭക്ഷണത്തിന്റെ കൂടെ കഴിക്കാറുണ്ട്. എന്നാല്‍ ഇത് ഒരുമിച്ച് കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പഴങ്ങള്‍ പ്രധാനഭക്ഷണത്തിനൊപ്പം കഴിക്കാതെ സ്‌നാക്‌സായി വേണം […]
