കനത്ത മഴ തുടരുന്നതിനാല്‍ നാളെ കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല. കണ്ണൂരിലും തൃശൂരിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ളവയ്ക്കാണ് അവധി. സംസ്ഥാനത്തെ എഐ കാമറകള്‍ കഴിഞ്ഞ ഒരു മാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ കെല്‍ട്രോണ്‍ നടിപടിയെടുത്തത് 7,41,766 എണ്ണത്തില്‍ മാത്രമാണ്. 1.77 ലക്ഷം പേര്‍ക്കേ പിഴ നോട്ടീസ് അയക്കാനായിട്ടുള്ളൂ. പിഴത്തുകയായി സര്‍ക്കാരിനു ലിക്കേണ്ട 7.94 കോടി രൂപക്കു […]
കയാക്കറിനു പിറകേ തിമിംഗലം
കടലില്‍ ഒരു കയാക്കറിന്റെ കുഞ്ഞുവള്ളത്തെ അട്ടിമറിക്കാതെ കരവരെ പിന്തുടര്‍ന്ന ഒരു കൂറ്റന്‍ തിമിംഗലം. എന്തും സംഭവിക്കാമെന്ന് ആദ്യം തോന്നുന്ന വീഡിയോയില്‍ തിമിംഗലം സൗമ്യമായ കരുതലോടെ നീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചേ ആര്‍ക്കും കാണാനാകൂ. ഓസ്‌ട്രേലിയയുടെ തീരമായ ബോണ്ടി ബീച്ചിനടുത്താണു സംഭവം. ഡ്രോണ്‍ ഷാര്‍ക്കാപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. ഹമ്പ്ബാക്ക് തിമിംഗലത്തെ കാണുന്നതുതന്നെ വളരെ കൗതുകമാണ്. തിമിംഗലം പിന്തുടരുന്നുണ്ടെന്ന് മനസിലായ കയാക്കര്‍ ഏതു നിമിഷവും അക്രമണത്തിന് ഇരയാകുമെന്ന ശങ്കയോടെത്തെന്നയാണു തീരം ലക്ഷ്യമാക്കി നീങ്ങുന്നത്. കയാക്കറിനെ തമരമയില്‍നിന്ന് […]
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്‌നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്‌നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്, ഇതിനുള്ള നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം തമിഴ്‌നാട് നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിലും ഭിന്നത
ഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിലും ഭിന്നത. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നാണ് ഭഗവന്ത്മാന്റെ പ്രതികരണം. അതേസമയം, സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ചാണ് ആം ആദ്മി രംഗത്തെത്തിയത്.
സംസ്ഥാനത്ത് വീണ്ടും പനി മരണം
സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 2 ദിവസം വിതുര താലൂക്കാശുപത്രിയിലും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. രണ്ടാഴ്ച്ചയിലധികമായി ഒട്ടും കുറയാതെ സംസ്ഥാനത്തെ പനിയും പകർച്ച വ്യാധികളും തുടരുകയാണ്. ജൂൺ 13 മുതൽ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേർക്കാണ്. ചിക്കൻപോക്സും വ്യാപിക്കുകയാണ്. ജൂൺ […]
വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം
വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെൻ്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയും. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് […]
മഴക്കെടുതിയിൽ കേരളം
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരുക്കേറ്റു.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഇടുക്കി, എറണാകുളം കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി.
വ്യാജ വാർത്തയെന്ന് സീറോ മലബാർ സഭ
മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും,. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്നും സീറോ മലബാർ സഭ പിആർഒ അറിയിച്ചു.
പൊലീസ് മർദ്ദിച്ചെന്ന് പരാതി
മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചതായി പരാതി.കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. കുപിതരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചു. കൈക്ക് പരിക്കു പറ്റിയ സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
വർഗീയ ധ്രുവികരണത്തിനുള്ള കെണിയിൽ വീഴരുതെന്ന് മുസ്ലിംലീഗ്
രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷയമാണ് ഏക സിവിൽ കോഡ്, അത് മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .നിയമപരമായും രാഷ്ട്രീയമായും നേരിടണം. സമുദായിക ധ്രൂവീകരണത്തിലേക്ക് കൊണ്ട് പോകരുത്. ഈ വിഷയത്തിൽ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
