സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 2 ദിവസം വിതുര താലൂക്കാശുപത്രിയിലും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. രണ്ടാഴ്ച്ചയിലധികമായി ഒട്ടും കുറയാതെ സംസ്ഥാനത്തെ പനിയും പകർച്ച വ്യാധികളും തുടരുകയാണ്. ജൂൺ 13 മുതൽ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേർക്കാണ്. ചിക്കൻപോക്സും വ്യാപിക്കുകയാണ്. ജൂൺ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോൾ എച്ച്1എൻ1 എന്ന കോളം പോലും കണക്കുകളിൽ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളിൽ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേർക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വീണ്ടും പനി മരണം
