മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചതായി പരാതി.കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. കുപിതരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചു. കൈക്ക് പരിക്കു പറ്റിയ സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസ് മർദ്ദിച്ചെന്ന് പരാതി
