രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷയമാണ് ഏക സിവിൽ കോഡ്, അത് മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .നിയമപരമായും രാഷ്ട്രീയമായും നേരിടണം. സമുദായിക ധ്രൂവീകരണത്തിലേക്ക് കൊണ്ട് പോകരുത്. ഈ വിഷയത്തിൽ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ധ്രുവികരണത്തിനുള്ള കെണിയിൽ വീഴരുതെന്ന് മുസ്ലിംലീഗ്
