ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ ആലപിക്കാതിരിക്കാനാകില്ലെന്നാണ് ഓണം ഘോഷയാത്രയിൽ സർക്കാർ വ്യക്തമാക്കുന്നത്.
ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന് സർക്കാർ
