നേപ്പാൾ മിന്നൽ പ്രളയത്തിൽ ഇതുവരെ 768 മരണം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി
