ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരക്ക് തുടർച്ചയായ രണ്ടാം ജയം. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം. മേലുകര 4.33.029 സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തി. ട്രാക്ക് 1ൽ ഇടശേരിമല കിഴക്ക്, ട്രാക്ക് 2ൽ മല്ലപ്പുഴശ്ശേരി, ട്രാക്ക് 3ൽ കോയിപ്രം, ട്രാക്ക് 4ൽ മേലുകര എന്നിങ്ങനെയായിരുന്നു എ ബാച്ച് ഫൈനലിലെ ലൈൻ അപ്പ്. ട്രാക്ക് 1ൽ മംഗലം, ട്രാക്ക് 2ൽ തോട്ടപ്പുഴശേരി, ട്രാക്ക് 3ൽ വന്മമഴി, ട്രാക്ക് 4ൽ കോറ്റാത്തൂർ കൈതകോടി എന്നിങ്ങനെയായിരുന്നു ബി ബാച്ച് ഫൈനലിലെ ലൈൻ അപ്പ്.
ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകര ജോതാക്കൾ
