പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ ഉന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു. ‘ഓർഡർ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്’ ബഹുമതിയാണ് ഉസ്ബെക്കിസ്ഥാൻ മോദിക്ക് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഉസ്ബെക്കിസ്ഥാനോട് നന്ദി അറിയിച്ചു.

 

ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ. എ ബാച്ചിൽ മേലുകര തുടർച്ചയായി രണ്ടാം വിജയം നേടിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് ജലമേള ഉദ്ഘാടനം ചെയ്തത്. എ ബാച്ച് പള്ളിയോടങ്ങളുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര പള്ളിയോടം മന്നം ട്രോഫി നേടിയത്. കോയിപ്പുറം പള്ളിയോടം രണ്ടാം സ്ഥാനത്ത് എത്തി. ബി ബാച്ച് ഫൈനൽ മത്സരത്തിലും ഫോട്ടോ ഫിനിഷ് ആയിരുന്നു.

 

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ എന്താണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സമാധാനം, പുരോഗതി, സമൃദ്ധി’ (Peace, Progress, and Prosperity) എന്നീ മൂന്ന് കാര്യങ്ങളാണ് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതെന്നും ഇതിനെ ‘3P’ എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു. ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 2,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു.

 

ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയിറക്കം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 ന് തുടങ്ങിയ ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെയാണ് കൊടിയിറങ്ങുന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്.

 

സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

 

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ആധാർ ഒടിപി അടിസ്ഥാനത്തിൽ പൂർണ്ണമായും ഓൺലൈനാകുന്നു. വാഹൻ, സാരഥി പോർട്ടലുകൾ വഴിയുള്ള ഈ മാറ്റം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും അപേക്ഷകർക്ക് ആർടി ഓഫിസുകളിൽ നേരിട്ട് പോകുന്നത് കുറയ്ക്കാനുമാണ്.

 

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ആധാർ ഒടിപി അടിസ്ഥാനത്തിൽ പൂർണ്ണമായും ഓൺലൈനാകുന്നു. വാഹൻ, സാരഥി പോർട്ടലുകൾ വഴിയുള്ള ഈ മാറ്റം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും അപേക്ഷകർക്ക് ആർടി ഓഫിസുകളിൽ നേരിട്ട് പോകുന്നത് കുറയ്ക്കാനുമാണ്.

 

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ തീരുമാനം. ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മന:പ്പൂര്‍വം ആക്ഷേപിക്കാൻ ഗുഢാലോചന നടന്നതായാണ് സംശയം

 

ഓണാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നും, ഗാനത്തിന്റെ പൂർണ്ണരൂപം മതേതരത്വത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.

 

ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും, ഇത് പാർലമെൻ്റ് പാസാക്കിയ നിയമപ്രകാരമാണെന്നും സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി

 

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എന്നാൽ സ്ഥാനാർഥിയെച്ചൊല്ലി എതിർപ്പുയർത്തി പാർട്ടിവിട്ട് സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും, പാർട്ടിയെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ ‘ബ്രൂട്ടസ്’ ആണ് അദ്ദേഹമെന്നും രാഗേഷ് രൂക്ഷമായി വിമർശിച്ചു.

 

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിലെ പ്രതി ചേന്തി അനിലിന്റെ ഫോൺ സ്റ്റേഷനിൽ ഹാജരാക്കി. നേരത്തെ പൊലീസ് പിടിച്ചെടുത്ത ഫോൺ ചേന്തി അനിലിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഫോൺ വീണ്ടും ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചത്.

 

മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ടി കെ ഗോവിന്ദൻ എം എൽ എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്.

 

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.

 

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അനിഷ്ട സംഭവമുണ്ടായത്.

 

കോഴിക്കോട് വിലങ്ങാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്ത് അപകടകാരിയാണെന്നും വെടിവെച്ച് കൊല്ലണമെന്നുമുള്ള റിപ്പോർട്ട് കലക്ടർ സർക്കാരിന് അയക്കും. ഇതോടെ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

 

ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് തയ്യാറായി എത്തിയ യാത്രക്കാരോട് അങ്ങനെ ഒരു ബസ് ഇല്ലെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ശുദ്ധീകരണ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ദില്ലിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നാണ് ആവശ്യം

 

തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ. ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് സ്റ്റാലിന്‍റെ സുരക്ഷ ഇസഡിലേക്ക് (Z) മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി കുറച്ചു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *