പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരുക്കേറ്റു.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഇടുക്കി, എറണാകുളം കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി.
മഴക്കെടുതിയിൽ കേരളം
