ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും.ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല.നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം.
ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അതോടൊപ്പം അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക.
സമി ഖാൻ കോടതിയിൽ ഹാജരാക്കിയത് വ്യാജ മാർക്ക് ലിസ്റ്റ്
കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമി ഖാൻ കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്. ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പ് 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല. സമി […]
ജി.ശക്തിധരന്‍റെ മൊഴിയെടുക്കുന്നു
കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ മൊഴിയെടുക്കുന്നത് . സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തിൻ മേലാണ് മൊഴിയെടുക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ശക്തിധരന്‍ വ്യക്തമാക്കി. ബെന്നി ബഹനാന്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്‍റോണ്‍മെന്‍റ് എസിപിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
അഞ്ചാംപത്തികളുടെ ദ്രോഹം: സിന്ധു ജോയി
വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞാഴ്ച ശക്തമായ താക്കീതു നല്‍കിയ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി, വര്‍ഷങ്ങള്‍ക്കു മുമ്പു സിപിഎം വിടാന്‍ കാരണമെന്താണ്? സിപിഎമ്മിലെ ചില ‘അഞ്ചാംപത്തി’കളുടെ ദ്രോഹം ഇന്നു0 തുടരുന്നുണ്ടെന്ന് ഇപ്പോള്‍ അമേരിക്കയിലുള്ള സിന്ധു ജോയി ശാന്തിമോന്‍ പറയുന്നു. പാര്‍ട്ടില്‍ ഒപ്പം നില്‍ക്കേണ്ടവര്‍ പാലം വലിക്കുകയും കുതികാല്‍ വെട്ടുകയും ചെയ്തതിന്റെ ഹൃദയ സ്പര്‍ശിയായ അനുഭവങ്ങളാണ് സിന്ധു ജോയി ‘സൂസന്നയും ദാനിയേലും പിന്നെ നികേഷ്‌കുമാറും …’ എന്ന ശീര്‍ഷകത്തോടെയുള്ള ഫേസ് ബുക്ക് കുറിപ്പില്‍ […]
ഏക സിവിൽ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ്
ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ട, അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല. തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്ന് നാട്ടുകാർ. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വിശദീകരിച്ചു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
നായരമ്പലത്ത് പ്രതിഷേധം
എറണാകുളം നായരമ്പലത്ത് കടൽഭിത്തിക്കായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം, നായരമ്പലം വെളിയത്താ പറമ്പ് ബീച്ച് ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. വൈപ്പിൻ മുനമ്പം സംസ്ഥാനപാത അരമണിക്കൂറോളം നാട്ടുകാർ ഉപരോധിച്ചു. സമരസമിതിയുമായി ജില്ലാ കളക്റ്റർ ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച നടത്തും. അതോടൊപ്പം സംസ്ഥാനത്തെ മഴ സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ചേരും.
നദികളിൽ ജലനിരപ്പ് ഉയരുന്നു
പെരിയാർ, മണിമലയാർ, പമ്പ, അച്ചൻകോവിൽ ആറുകളിൽ വെള്ളം കൂടുന്നു. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.പമ്പ മണിമലയാറുകളിൽ ജലനിരപ്പ് താഴാത്തതിനെ തുടർന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനിയിലും, നായരമ്പലത്തും ശക്തമായ കടലാക്രമണം തുടരുന്നു. പൊന്നാനിയിൽ നാല് വീടുകൾ തകർന്നു. അമ്പതോളം വീടുകളിൽ വെള്ളം കയറി.
രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്
വരുന്ന രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും , കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇന്നത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.
