വരുന്ന രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും , കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇന്നത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.
രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്
