Posted inബിസിനസ്സ്

ഓഹരികള്‍ വിറ്റൊഴിഞ്ഞ് ബൈജൂസ്, കരാര്‍ പുതുക്കാനില്ലെന്ന് ഷാരൂഖ്!

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 40.8 കോടി ഡോളറിന്റെ (3,000 കോടിയോളം രൂപ) ഓഹരികള്‍. പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ വിറ്റഴിച്ചതാണ് ഇത്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 2016 സാമ്പത്തിക വര്‍ഷത്തിലെ 71.6 ശതമാനത്തില്‍ നിന്ന് 21.2 ശതമാനത്തിലേക്ക് താഴ്ന്നു. ഭൂരിഭാഗം ഓഹരികളും(15.9 ശതമാനം) ബൈജു രവീന്ദ്രന്റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റജു […]

Posted inടെക്നോളജി

‘ആഡ് ബ്ലോക്കര്‍’മാര്‍ക്ക് മുട്ടന്‍ പണിയുമായി യൂട്യൂബ്!

പരസ്യങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി യൂട്യൂബ്. പിസികളിലും ലാപ്‌ടോപ്പിലും യൂട്യൂബ് ഉപയോഗിക്കുന്നവര്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി ബ്രൗസറുകളില്‍ ‘ആഡ് ബ്ലോക്കര്‍’ ഉപയോഗിക്കാറുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണും ടാബ്ലറ്റുകളും ഉപയോഗിക്കുന്നവര്‍ യൂട്യൂബ് വാന്‍സ്ഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാറുള്ളത്. എന്നാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഇനി ‘യൂട്യൂബ് പ്രീമിയം’ തന്നെ എടുക്കേണ്ടി വരും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച് യൂട്യൂബ് കാണുന്നത് കണ്ടെത്തിയാല്‍, വീഡിയോകളിലേക്കുള്ള നിങ്ങളുടെ ആക്സസ് ഗൂഗിള്‍ ഇല്ലാതാക്കും. ഇത് ‘ത്രീ-വേ സ്‌ട്രൈക്ക്’ എന്ന […]

Posted inവിനോദം

‘ഗിഫ്റ്റ്’, പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍

‘ഗോള്‍ഡി’നു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍. ‘ഗിഫ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോന്‍സ് ആണ്. ഡാന്‍സ് കൊറിയോഗ്രാഫര്‍ സാന്‍ഡിയാണ് നായകന്‍. കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. റോമിയോ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം രാഹുലാണ് നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഏഴ് പാട്ടുകള്‍ ചിത്രത്തിലുണ്ടാകും. […]

Posted inവിനോദം

‘മാജിക്കല്‍ മൊമന്റ്‌സ്’ സിനിമയിലെ ചുവപ്പുപാട്ട്

ചുവപ്പിനെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്. ‘മാജിക്കല്‍ മൊമന്റ്‌സ്’ എന്ന സിനിമയിലെ ചുവപ്പുപാട്ടാണ് കഴിഞ്ഞ ദിവസം ആസ്വാദക മനസ്സുകളിലേക്കു പെയ്തിറങ്ങിയത്. സംഗീത സംവിധാനം മെജോ ജോസഫ്. മനു മഞ്ജിത്തിന്റെ രചനയില്‍ സിതാര കൃഷ്ണകുമാര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ബേസില്‍ ജോസഫ്, ശബരീഷ് വര്‍മ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുണ്‍ കുമാര്‍, വിഷ്ണു വിനയ്, ജിനോ ജോണ്‍, ഷാജു ശ്രീധര്‍, ജയകൃഷ്ണന്‍, കൈലാഷ്, […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് എക്‌സ്യുവി 700

വില്‍പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് എക്‌സ്യുവി 700. പുറത്തിറങ്ങി 20 മാസം കൊണ്ടാണ് മഹീന്ദ്രയുടെ ഈ പ്രീമിയം എസ്‌യുവി ചരിത്ര നേട്ടം പിന്നിട്ടത്. ആദ്യ 50000 യൂണിറ്റ് 12 മാസം കൊണ്ടും അടുത്ത 50000 യൂണിറ്റ് എട്ടുമാസം കൊണ്ടുമാണ് വിറ്റത്. മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്‌സ്‌യുവി 700 കഴിഞ്ഞ 2021 ലാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ എസ്യുവിയില്‍ മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ […]

Posted inപുസ്തകങ്ങൾ

ഷാഹിദ്‌നാമ

അലൗകികപ്രണയത്തിന്റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്‌നാമ. ഒരു ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ പ്രണയത്തിന്റെ വ്യത്യസ്തതലങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാപരിസരങ്ങള്‍ വായനക്കാരിലേക്ക് അലിഞ്ഞിറങ്ങുന്നത് വിരഹത്തിന്റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്കാണ്. ‘ഷാഹിദ്‌നാമ’. ഒ.വി. ഉഷ. ഗ്രീന്‍ ബുക്‌സ്. വില 298 രൂപ.  

Posted inആരോഗ്യം

കുട്ടികളിലെ ജലദോഷവും അണുബാധയും

മഴക്കാലമായതോടെ കുട്ടികളിലെ ജലദോഷം സ്ഥിരമായിട്ടുണ്ട്. കുട്ടികളില്‍ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരില്‍ ഇതു പനിയും തൊണ്ടയില്‍ അണുബാധയുമായി താഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തില്‍ അണുബാധ ട്രക്കിയോ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെ പല അസുഖങ്ങളായി മാറും. നല്ല പ്രതിരോധശേഷി ഉള്ളവരില്‍ ജലദോഷം തൊണ്ടവേദനയായി 23 ദിവസംകൊണ്ട് മാറുകയും ചെയ്യും. കുട്ടികള്‍ ക്ലാസ്‌റൂമുകളില്‍ ഒരുപാട് തിങ്ങി ഇരിക്കുകയാണെങ്കില്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഒരാളില്‍ നിന്നു മറ്റുള്ളവരിലേക്ക് ഡ്രോപ്ലെറ്റു വഴി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതൃപ്തി പരസ്യമാക്കി ഏക്നാഥ് ഷിന്‍ഡെ വിഭാഗം

അജിത്തിന്റെ വരവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും പദവികള്‍ നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷിന്‍ഡെ വിഭാഗം നേതാവ് സഞ്ജയ് ഷിര്‍സദ്. അതോടൊപ്പം എന്‍സിപിയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 30 എംഎല്‍എമാരെത്തിയെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരിൽ മിന്നൽ ചുഴലി

ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മിന്നൽ ചുഴലി അനുഭവപ്പെട്ടു. ചാലക്കുടി കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറായി. അതോടൊപ്പം മിക്ക ജില്ലകളിലും കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരമേഖലയിൽ ജനജീവിതം ദുരിതത്തിലായി. ആലപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചെറു അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കിയതിനെ തുടർന്ന് നദികളിലെല്ലാം ജലനിരപ്പുയർന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

കേന്ദ്രമന്ത്രി വി. മുരളീധരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയേക്കും. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും. സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന കെ. സുരേന്ദ്രനു പകരം എന്തു ചുമതല നല്‍കുമെന്നു വ്യക്തമല്ല. കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ബിജെപി പ്രസിഡന്റുമാരെ മാറ്റുമെന്നാണു വിവരം. കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. സംസ്ഥാനത്തുടനീളം മഴക്കെടുതികള്‍. നിലമ്പൂരിലെ കുതിരപ്പുഴയില്‍ ഒഴുക്കില്‍ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരില്‍ രണ്ടു പേരെ കണ്ടെത്താനായില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് […]