Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് 7 പേർ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേർ പനി ബാധിച്ച് മരിച്ചു. എച്ച്1എൻ1 ബാധിച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, എലിപ്പനി ബാധിച്ച് 2 പേർ മരിച്ചു. 3 പേർ മരിച്ചത് ‍‍ഡെങ്കിപ്പനി കാരണമെന്ന് സംശയം. 10594 പേർ ഇന്ന് പനിക്ക് ചികിത്സ തേടി. 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Posted inലേറ്റസ്റ്റ്

മിന്നലേറ്റ വിമാനം

വിമാനത്തിന് ഇടിമിന്നലേല്‍ക്കുന്നതു കണ്ടിട്ടുണ്ടോ? അമേരിക്കയിലെ അര്‍ക്കന്‍സാസ് വിമാനത്താവളത്തില്‍ ടേക്കോഫിനു റെഡിയായി നില്‍ക്കുകയായിരുന്ന അമേരിക്കന്‍ എംബ്രയര്‍ ഇ 175 എന്ന വിമാനത്തിന് ഇടിമിന്നലേറ്റു. വിമാനത്തിന്റെ ഏറ്റവും പുറകില്‍ ഉയര്‍ന്നു നില്‍ക്കുന്ന ടെയ്ലിലെ വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസറില്‍ മിന്നലേല്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മിന്നലേറ്റയുടെനേ വിമാനത്തിനു ചുറ്റും സെക്കന്‍ഡു നേരത്തേക്ക് അഭൗമമായ ഒരു പ്രകാശം ദൃശ്യമായി. അതോടെ വിമാനംതന്നെ കത്തിപ്പോകുമോയെന്നുപോലും ആശങ്കയുണ്ടാക്കുന്നതായിരുന്നു അത്. വിമാനത്തിനു മിന്നലേറ്റെങ്കിലും അകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കു മിന്നലോ വൈദ്യുതാഘാതമോ അനുഭവപ്പെട്ടില്ല. ബ്രേക്കിംഗ് ഏവിയേഷന്‍ ന്യൂസ് ആന്‍ഡ് വീഡിയോയാണ് […]

Posted inബിസിനസ്സ്

യുവാന്‍ നല്‍കി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ചില എണ്ണ ശുദ്ധീകരണ കമ്പനികള്‍ രൂപയെ തഴഞ്ഞ് ചൈനീസ് കറന്‍സിയായ യുവാന്‍ നല്‍കി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനി ചൈനീസ് കറന്‍സി ഉപയോഗിക്കുന്നത്. യുവാനെ ആഗോള കറന്‍സിയായി ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാകും. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഉപരോധത്തിന്റെ ഭാഗമായി റഷ്യയെ ഡോളറിലും യൂറോയിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കാത്തതിനാലാണ് പ്രധാനമായും കമ്പനി […]

Posted inവിനോദം

വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍ ചിത്രം ‘ബവാല്‍’ ടീസര്‍

വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം ‘ബവാലി’ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ടീസറില്‍ ഉളളത്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും […]

Posted inവിനോദം

ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് ജൂഡ്

‘2018’ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സുമായാണ് ജൂഡ് ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷന്‍ ആണ് ട്വിറ്റര്‍ പേജിലൂടെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉടന്‍ വരുന്ന പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തില്‍ നിന്നും ഇതാദ്യമായാകും യുവ സംവിധായകന്‍ വമ്പന്‍ നിര്‍മ്മാണക്കമ്പനിയുമായി സഹകരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന പ്രോജക്ട് വലിയ മുതല്‍ മുടക്കിലാകും ഒരുങ്ങുക. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാകും ചിത്രത്തില്‍ പ്രധാന […]

Posted inഓട്ടോമോട്ടീവ്

ഇന്‍വിക്‌റ്റോയുടെ വില പ്രഖ്യാപിച്ചു, 24.79 ലക്ഷം മുതല്‍

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ വില പ്രഖ്യാപിച്ചു. 24.79 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആല്‍ഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇന്‍വിക്‌റ്റോയ്ക്ക് ലീറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം […]

Posted inപുസ്തകങ്ങൾ

രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍

വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍’ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ജി. ദിലീപന്‍. ഡി സി […]

Posted inആരോഗ്യം

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതല്‍!

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നു പുതിയ പഠനം. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 ക്യാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഇതിലൂടെ സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ പരിശോധനകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഫലപ്രദമായി […]