തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മകനായ തേനി എം.പി ഒ.പി രവീന്ദ്രനാഥിനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി കാണിച്ചെന്ന പരാതിയില്‍ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി.ഇതോടെ അണ്ണാ ഡി.എം.കെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപിയെയും നഷ്ടമായി. വോട്ട് ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് സമയത്ത് പണം വിതരണം ചെയ്തുവെന്നും അധികാരദുര്‍വിനിയോഗം നടത്തിയെന്നും ഹര്‍ജിക്കാരിയായ മിലാനി ആരോപിച്ചിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 6
◾നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ കേസില്‍ യുഡിഎഫ് നേതാക്കളെകൂടി പ്രതികളാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ◾വാര്‍ഷിക സ്വത്തു വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നു സര്‍ക്കാര്‍. സ്വത്ത് വിവരം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി […]
ഇന്‍വിക്‌റ്റോ പുറത്തിറക്കിയതോടെ ഓഹരി വില ഉയര്‍ന്ന് മാരുതി!
മാരുതി സുസുക്കി പുതിയ എം.പി.വി ഇന്‍വിക്‌റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയര്‍ന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികള്‍ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയര്‍ന്നിരുന്നു. സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മാരുതിയായിരുന്നു. അതേസമയം, ദേശീയ സൂചിക നിഫ്റ്റിയില്‍ മാരുതി […]
‘ത്രെഡ്സ്’ എത്തി, ആദ്യ ഏഴു മണിക്കൂറില്‍ ഒരു കോടി ഉപഭോക്താക്കള്‍!
ഇലോണ്‍ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ‘ത്രെഡ്സ്’ എത്തി. അവതരിപ്പിച്ച് ആദ്യത്തെ ഏഴു മണിക്കൂറില്‍ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്‌സില്‍ സൈന്‍ അപ്പ് ചെയ്തത്. അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറില്‍ 20 ലക്ഷം പേര്‍ സൈന്‍ അപ്പ് ചെയ്തു. ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്‌സ് എത്തിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്‌സില്‍ […]
‘സലാര്‍ – പാര്‍ട്ട് 1 സീസ് ഫയര്‍’ ടീസര്‍ എത്തി
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ ടീസര്‍ ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഒന്നിലേറെ ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ സീസ്ഫയറിന്റെ ടീസറാണ് സിനിമാ പ്രേമികള്‍ക്ക് മുന്നിലത്തിയത്. കെജിഎഫ് പോലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, […]
കുഞ്ചാക്കോ ബോബന്‍ നായകനായ ‘പദ്മിനി’ ട്രെയിലര്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ ചിത്രം ‘പദ്മിനി’യുടെ ട്രെയിലര്‍ പുറത്ത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികമാരായി എത്തുന്നത്. രമേശന്‍ എന്ന സ്‌കൂള്‍ മാഷിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ‘തിങ്കളാഴ്ച നിശ്ചയം’ സിനിമയിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ […]
ഫൈവ് സ്റ്റാര്‍ റേറ്റിംഗുമായി ഫോക്‌സ്‌വാഗന്‍ ടൈഗണ്‍
ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്സ്വാഗന്റെ ടൈഗണ്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റി ഇതേ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗന്‍ ടൈഗണ്‍. ലാറ്റിന്‍ എന്‍ക്യാപ് പരീക്ഷിച്ച ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 92 ശതമാനവും കാല്‍നട യാത്രികരുടെ സംരക്ഷണത്തില്‍ 55 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തില്‍ 83 ശതമാനവും […]
ഡോയ്ഷ് ലാന്‍ഡ്
ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്റെയും വിദേശജീവിതത്തിന്റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചന. ‘ഡോയ്ഷ് ലാന്‍ഡ്’. മായ എസ്. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാം
പ്രമേഹം വരുന്നതിന്റെ മുന്നോടിയായി ശരീരം നമുക്ക് പല സൂചനകളും നല്‍കാറുണ്ട്. എന്നാല്‍ പലരും അവ അവഗണിക്കാറാണ് പതിവ്. ശരീരം നല്‍കുന്ന മുന്നറിയിപ്പ് സൂചനകള്‍ നിരീക്ഷിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മം വരണ്ടു പോകുന്നതും തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ പ്രത്യക്ഷമാകുന്നതുമൊക്കെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. പ്രമേഹം രൂക്ഷമാകുന്ന വേളയില്‍ കണ്ണുകളിലേക്കുള്ള ഞരമ്പുകളെ ബാധിച്ച് പലര്‍ക്കും കാഴ്ച തന്നെ നഷ്ടപ്പെടാറുണ്ട്. പൂര്‍ണ്ണമായ കാഴ്ച നഷ്ടമല്ല മറിച്ച് മങ്ങിയ കാഴ്ചയുടെയും മറ്റും രൂപത്തിലാണ് ശരീരം രക്തത്തിലെ […]
സിപിഎമ്മിനോടും ഗോവിന്ദനോടും ചോദ്യവുമായി വി ഡി സതീശന്‍
സിപിഎമ്മിനോടും എം വി ഗോവിന്ദനോടും ചോദ്യമുണ്ടെന്ന് വിഡി സതീശൻ.സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇഎംഎസിന്റെ അഭിപ്രായം മാറ്റിയോ എന്നതിനു മറുപടി പറയണമെന്ന് അദ്ദേഹം ചോദിച്ചു. അതോടൊപ്പം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
