Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലെസ്ബിയൻ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

ലെസ്ബിയൻ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.  അഫീഫയുടെ മാതാപിതാക്കളിൽനിന്നും കൂട്ടാളികളിൽനിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.  പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് കോടതിയുടെ നിർദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയത്തും കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയത്തും കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പ്രൊഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മഴ കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാസർഗോഡ് നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

Posted inലേറ്റസ്റ്റ്

അതിശയിച്ച് ചിമ്പാന്‍സി

രണ്ടാം വയസു മുതല്‍ ലബോറട്ടറിയിലെ അഞ്ചു ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂട്ടില്‍ 26 വര്‍ഷം അടച്ചിട്ടിരുന്ന ചിമ്പാന്‍സിയെ പുറത്തുവിട്ടു. വാനില എന്ന ചിമ്പാന്‍സി പുറത്തുകടന്നയുടനേ ആകാശം അടക്കം പുറംലോകം കണ്ട് അതിശയിച്ചു. ആ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ചിമ്പാന്‍സിയുടെ മുഖത്തെ അതിശയവും ആനന്ദവും കണ്ടവരെല്ലാവരും വികാരാധീനരായി. ഫ്ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സിലെ സേവ് ദി ചിംപ്‌സ് സങ്കേതത്തില്‍ എത്തിയതിനു ശേഷമാണ് വാനില ആദ്യമായി ആകാശം കണ്ടത്. തുറന്നു വച്ച കൂടിന്റെ വാതില്‍ക്കല്‍ […]

Posted inGeneral, ഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്. കണ്ണൂര്‍ സര്‍വലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സംസ്ഥാനത്തു മഴക്കെടുതിയില്‍ മൂന്നു മരണംകൂടി. ചങ്ങനാശേരിയിലും തിരുവനന്തപുരം ആര്യനാട്ടും കുളത്തില്‍ മുങ്ങി മരിച്ചതാണെങ്കില്‍ പാറശാലയില്‍ മരക്കൊമ്പു വെട്ടുന്നതിനിടെ തെന്നിവീണാണു മരണം. വയനാട്ടില്‍ കിണറിടിഞ്ഞുണ്ടായ കുഴിയില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകി. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍. അനേകം വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ വീണ് വന്‍ നാശം. വൈദ്യുതി ബന്ധം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു.തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഈ  കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹനുമാൻ കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോയത്. എന്നാൽ കൂട്ടിലേക്ക് പിന്നീട് തിരികെ വരാൻ കൂട്ടാക്കിയില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്

കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു. സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.ഡി.എൽ.ഇ.ഡി., ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന സെമസ്റ്റർ / വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും

അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുള്ളത്. നാളെയും മറ്റന്നാളും കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ കേരളത്തിൽ നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയിൽ നിന്ന് കേരളത്തിന് ആശ്വാസമാകും എന്നതാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിവിൽ കോഡിൽ മുസ്ലിം ലീഗുമായി സഹകരിക്കുമെന്ന് എംഎ ബേബി

സിവിൽ കോഡിനായി ആർ എസ് എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണെന്ന് എംഎ ബേബി.ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിംലീഗുമായി സഹകരിക്കും. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും. വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏകസിവിൽ കോഡ് കൊണ്ട് വരുന്നതെന്നും ചെങ്കോൽ സ്ഥാപിച്ച സഭയിൽ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും ബേബി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെരഞ്ഞെടുപ്പ് അങ്കത്തിന് രാജസ്ഥാൻ

രാജസ്ഥാൻ കോൺ​ഗ്രസിൽ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ​ഗെഹ്ലോട്ടും സച്ചിൻപൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു.സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം പിഎസ് എസിയിൽ നിയമനിർമ്മാണം നടത്താനും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണു​ഗോപാൽ അറിയിച്ചു. അതോടൊപ്പം നാളെ മുതൽ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.