രണ്ടാം വയസു മുതല്‍ ലബോറട്ടറിയിലെ അഞ്ചു ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂട്ടില്‍ 26 വര്‍ഷം അടച്ചിട്ടിരുന്ന ചിമ്പാന്സിയെ പുറത്തുവിട്ടു. വാനില എന്ന ചിമ്പാന്‍സി പുറത്തുകടന്നയുടനേ ആകാശം അടക്കം പുറംലോകം കണ്ട് അതിശയിച്ചു. ആ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ചിമ്പാന്‍സിയുടെ മുഖത്തെ അതിശയവും ആനന്ദവും കണ്ടവരെല്ലാവരും വികാരാധീനരായി. ഫ്ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്സിലെ സേവ് ദി ചിംപ്സ് സങ്കേതത്തില്‍ എത്തിയതിനു ശേഷമാണ് വാനില ആദ്യമായി ആകാശം കണ്ടത്. തുറന്നു വച്ച കൂടിന്റെ വാതില്ക്കല് ഇരുന്ന് ആകാശത്തേക്കു നോക്കുന്ന വാനിലയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ തന്റെ മുന്നിലേക്ക് എത്തിയ ആണ് ചിമ്പാന്‍സിയായ ഡൈ്വറ്റിനെ ആലിംഗനം ചെയ്ത് വാനില സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും അവള് വീണ്ടും ആകാശത്തേക്കു നോക്കി അത്ഭുതം കൊണ്ടു. 1997-ല്‍ രണ്ടു വയസുള്ളപ്പോഴാണ് വാനില കാലിഫോര്‍ണിയയിലെ പരീക്ഷണ ലാബില്‍ എത്തുന്നത്. അവിടെ വെറും അഞ്ച് അടി മാത്രമുള്ള ഇരുമ്പുകൂട്ടിലായിരുന്നു കഴിഞ്ഞ 26 വര്‍ഷവും അവള് ജീവിച്ചത്. 2019 ല്‍ കാട്ടുതീ പടര്‍ന്നതോടെ ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. അങ്ങനെ കഴിഞ്ഞ വര്‍ഷമാണ് 150 ഏക്കര്‍ വിസ്തൃതിയുള്ള സണ്‍ഷൈന്‍ സ്റ്റേറ്റ് ലൊക്കേഷനിലേക്ക് വാനിലയെയും മറ്റ് മൃഗങ്ങളെയും എത്തിച്ചത്. 226 ചിമ്പാന്‍സികളെ ഇവര്‍ സംരക്ഷിക്കുന്നുണ്ട്.
അതിശയിച്ച് ചിമ്പാന്‍സി
