കോൺഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാൽ അറിയിച്ചു. സിപിഐ വിട്ട് കോൺഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കനയ്യകുമാറിന് ചുമതല നൽകി കോൺഗ്രസ് ഹൈക്കമാന്റ്
